വീണ്ടും ട്രാന്‍ജെന്‍ഡര്‍ മരണം; പ്രമുഖ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തൂങ്ങി മരിച്ച നിലയില്‍! പോലീസ് കേസെടുക്കും, തുടരെ തുടരെയുള്ള മരണങ്ങളില്‍ കൊച്ചി നടുങ്ങുന്നു..

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവാണ് മരിച്ചത്. കൊച്ചിയിലെ ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍.
ഇന്ന് രാവിലെ പത്തരയോടെയാണ് ഷെറിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
വര്‍ഷങ്ങളായി ഷെറിന്‍ സെലിന്‍ മാത്യു കൊച്ചിയിലാണ് താമസിക്കുന്നത്.
നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കൊച്ചിയില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൊല്ലം സ്വദേശിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് അസ്വഭാവികത ഒന്നുമില്ലെന്നും ആത്മഹത്യ ആണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ശ്രദ്ധയെ മാനസിക സമ്മര്‍ദ്ദം അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ഇതിന് പുറമെ നേരത്തെ ട്രാന്‍സ് ആക്ടിവിസ്റ്റും മൊഡലുമായിരുന്ന അനന്യ കുമാരി അലക്‌സിന്റെ മരണവും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവരെ അതീവ ദുഖത്തിലാഴ്ത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരെ ഉയരുന്ന അതിക്രമങ്ങള്‍ക്കും ഒരു കുറവുമില്ല എന്നാതാണ് ചിന്തിക്കേണ്ട മറ്റൊരു കാര്യം. വാക്കാലും ശാരീരികമായും പീഡിപ്പിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും പുറത്തുവരാറുണ്ട്.
ഇങ്ങനെയുള്ള അതിക്രമങ്ങളില്‍ മനംമടുത്തും പല ട്രാന്‍സ് യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷെറിന്‍ സെലിന്‍ മാത്യുവിന്റെ മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha