കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1.019 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സ്വര്‍ണം കടത്തിയ പാലക്കാട് പട്ടാമ്പി എളയൂര്‍ സ്വദേശി ഷഫീഖി(30)നെയും ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂര്‍ സ്വദേശി ഒ.കെ. മുഹമ്മദ് മന്‍സൂറിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷഫീഖ്. ഇയാളെ പിടികൂടി നടത്തിയ എക്സറേ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞദിവസം ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1022 ഗ്രാം സ്വര്‍ണസംയുക്തവും കരിപ്പൂരില്‍ പിടികൂടിയിരുന്നു. മലപ്പുറം പുത്തൂര്‍ സ്വദേശി സുള്‍ഫിക്കറി(32)ല്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഇന്‍ഡിഗോ എയറിന്റെ 6ഇ 89 ദുബായ് -കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
a
https://www.facebook.com/Malayalivartha