കൊല്ലത്ത് ദേശീയപാത മുറിച്ചു കടക്കവെ ടാങ്കര്‍ ലോറിയിടിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

കൊല്ലത്ത് ദേശീയപാത മുറിച്ചു കടക്കവെ ടാങ്കര്‍ ലോറിയിടിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ചവറ സൗത്ത് വടക്കുംഭാഗം സ്വാതിയില്‍ രാധാകൃഷ്ണപിള്ള (59) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ ചവറ തട്ടാശ്ശേരി ജംക്ഷനിലായിരുന്നു അപകടം നടന്നത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
അതേസമയം കഞ്ചിക്കോട് ദേശീയപാതയിലെ സിഗ്‌നലില്‍ നിര്‍ത്തിയ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറിക്കു പിന്നില്‍ ബൈക്ക് ഇടിച്ചു 2 തമിഴ്‌നാട് സ്വദേശികള്‍ക്കു ഗുരുതരമായി പരുക്കേറ്റു.
കോയമ്പത്തൂര്‍ കരൂര്‍ സ്വദേശികളായ കല്ലംപുള്ളി ശെല്‍വരാജിന്റെ മകന്‍ ഭൂപതി (23), കണക്കപ്പിള്ളയൂര്‍ പാപ്പക്കപ്പെട്ടി ജയകുമാറിന്റെ മകന്‍ ജെ.ഹരി (24) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4നു പുതുശ്ശേരി കുരുടിക്കാട് ജംഗ്ഷനിലാണ് അപകടം നടന്നത്. ഇരുവരുടെയും കൈകാലുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നെന്നും തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നെന്നും അഗ്‌നിരക്ഷാസേന പറഞ്ഞു.
പരുക്കേറ്റവരെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ എം.രമേശ്കുമാര്‍,സേനാംഗങ്ങളായ കെ.ആര്‍.സുബിന്‍, കെ.സതീഷ്, പി.കെ.രഞ്ജിത്ത്, മുഹമ്മദ് ഷഹദാസ്,എസ്.ഫിലേന്ദ്രന്‍ എന്നിവരടങ്ങിയ കഞ്ചിക്കോട് അഗ്‌നിരക്ഷാസേന ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. സുഹൃത്തുക്കളായ ഇരുവരും കച്ചവട ആവശ്യത്തിനായി പാലക്കാട്ടെത്തിയ ശേഷം തിരിച്ചു കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha