ബംഗളുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവഡോക്ടർ ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു; ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണ ഇരുവരും തൽക്ഷണം തന്നെ മരണത്തിന് കീഴടങ്ങി! കണ്ണീരായി മലയാളി യുവാക്കൾ
കഴിഞ്ഞ ദിവസം ബംഗളുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവഡോക്ടർ ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചതായി റിപ്പോർട്ട്. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ ഡോ.ജിബിൻ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളത്ത് താമസമാക്കിയ കരൺ ഷാ (27) എന്നിവരാണ് ദാരുണമായി മരിച്ചത്.
അതോടൊപ്പം തന്നെ ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കരണ്‍. ഇരുവരും ജാലഹള്ളിയിലെ അപ്പാര്‍ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.
ജാലഹള്ളി എച്ച്എംടി റോഡിൽ ജൽ വായു അപ്പാർട്‌മെന്റിന് സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഇത്തരത്തിൽ അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി സമീപത്തെ ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണ ഇരുവരും തൽക്ഷണം തന്നെ മരണത്തിന് കീഴടങ്ങുകയുണ്ടായി. ജിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.
https://www.facebook.com/Malayalivartha