ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷെറിന്റെ മരണം; നിര്‍ണായക തെളിവ് മുറിയില്‍ നിന്ന് ലഭിച്ചു! നടിയുടെ മരണവിവരം അറിയിച്ച അജ്ഞാതനെ തേടി അന്വേഷണം നടക്കുന്നു; കൊച്ചിയില്‍ നിന്ന് നെഞ്ചുപൊട്ടുന്ന കാഴ്ച..

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവാണ് മരിച്ചത്. കൊച്ചിയിലെ ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തെളിവുകള്‍ പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മരണ സമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണില്‍ വീഡിയോ കോള്‍ ഓണായിരുന്നു.
ആ സമയം വീഡിയോ കോളിലുണ്ടായിരുന്ന വ്യക്തിയാണ് മരണ വിവരം പൊലിസിനെ അറിയിച്ചത് എന്നാണ് സൂചന. എന്നാല്‍ ആരായിരുന്നു വീഡിയോ കോളില്‍ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം മറ്റെന്തിങ്കിലും പ്രശ്‌നങ്ങള്‍ ഷെറിന് ഉള്ളതായി അറിയില്ല എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. പാട്ടുപാടും ഡാന്‍സ് കളിക്കാനും താല്‍പര്യമുണ്ടെങ്കിലും വ്യക്തിജീവിതത്തെ കുറിച്ചൊന്നും ആരോടും ഒന്നും പറയാറില്ല എന്നാണ് ഷെറിനുമായി ബന്ധപ്പെട്ടവര്‍ മലയാളിവാര്‍ത്തയോട് പറഞ്ഞത്.
ആലപ്പുഴ സ്വദേശിയായ ഷെറിനെ ഇന്ന് രാവിലെ പത്തരയോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഷെറിന്‍ സെലിന്‍ മാത്യു കൊച്ചിയിലാണ് താമസിക്കുന്നത്. ഒറ്റക്കായിരുന്നു ഷെറിന്‍ താമസിച്ചിരുന്നത്. അതേസമയം ഷെറിന്‍ മറ്റുള്ളവര്‍ക്കുകൂടി കരുത്ത് പകരുന്ന വ്യക്തിയായിരുന്നെന്നും അവര്‍ ഒരിക്കലും ഇങ്ങനെയൊരു കടുംകൈ ചെയ്യില്ല എന്നും കൂട്ടുകാര്‍ ചൂണ്ടിക്കാട്ടി.
നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കൊച്ചിയില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
കൊല്ലം സ്വദേശിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് അസ്വഭാവികത ഒന്നുമില്ലെന്നും ആത്മഹത്യ ആണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ശ്രദ്ധയെ മാനസിക സമ്മര്‍ദ്ദം അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ഇതിന് പുറമെ നേരത്തെ ട്രാന്‍സ് ആക്ടിവിസ്റ്റും മൊഡലുമായിരുന്ന അനന്യ കുമാരി അലക്‌സിന്റെ മരണവും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവരെ അതീവ ദുഖത്തിലാഴ്ത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
നമ്മുടെ കേരളത്തില്‍ എത്രയൊക്കെ പുരോമനം വന്നു എന്ന് പറഞ്ഞാലും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഒരു കുറവും വന്നിട്ടില്ല എന്നാതാണ് സത്യം.
വാക്കാലും ശാരീരികമായും അവരെ പീഡിപ്പിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. ഇങ്ങനെയുള്ള അതിക്രമങ്ങളില്‍ മനംമടുത്തും പല ട്രാന്‍സ് യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കാറുമുണ്ട്.
ഇവിടെ ഷെറിന്‍ മാത്യുവിന്റെ കാര്യത്തില്‍ എന്താണ് നടന്നതെന്ന് കൃത്യമായി പോലീസിന് വിവരമില്ലെങ്കിലും യുവതിയുടെ മൊബൈലും മരണസമയത്ത് ഓണായിരുന്ന ആ വീഡിയോ കോളും കേന്ദ്രീകരിച്ചായിരിക്കും ഇന് അന്വേഷണം നടക്കുക.
മാത്രമല്ല ആ സമയം വീഡിയോ കോളിലുണ്ടായിരുന്ന വ്യക്തിയാണ് മരണ വിവരം പൊലിസിനെ അറിയിച്ചത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ആ വ്യക്തിയെ കണ്ടെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കാനും പോലീസ് ശ്രമിക്കും..
https://www.facebook.com/Malayalivartha