ജാങ്കോ...ഞാൻ പെട്ടു...!! മോഷണത്തിനായി ടെറസ് വഴി കയറുന്നതിനിടയിൽ കിണറ്റില്‍ വീണു, കാലുതെറ്റി കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

കണ്ണൂരിൽ മോഷണ ശ്രമത്തിനിടയില്‍ കള്ളൻ കിണറ്റിൽ വീണു.മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. കിണറിന്‍റെ ആള്‍മറ വഴി സണ്‍ഷെഡ് വഴി വീട്ടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തില്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണൂര്‍ മാതമംഗലം തുമ്പത്തടത്തിലെ അദ്ധ്യാപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട്, ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍. ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പെരിങ്ങോം പോലീസും ചേര്‍ന്നാണ് പ്രതിയെ കരയ്ക്ക് എത്തിച്ചത്.
പിന്നീട്, ഇയാളെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എ.പി ഷെമീര്‍ (35) ആണ് പോലീസ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ട്. മോഷണ കുറ്റത്തിന് ഇയാളെ കോടതി ശിക്ഷിച്ചിട്ടും ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha