KSRTC ഇനി ക്ലാസ് മുറിയാക്കും... പൊളിക്കാൻ വെച്ച ലോ ഫ്‌ളോർ ബസ്സുകൾ സജ്ജമാക്കും.. വിദ്യാഭ്യാസമന്ത്രിയുടെ ആശയം ഗതാഗതമന്ത്രി നടപ്പിലാക്കുന്നു...

കെഎസ്ആർടിസി ലോ ഫ്ളോർ ബസുകൾ ക്ളാസ് മുറികളാകുന്നു. പുതിയ പരീക്ഷണത്തിനായി ബസുകൾ വിട്ടുനൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോർ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്. പൊളിക്കാൻ വെച്ച കെഎസ്ആർടിസി ലോ ഫ്‌ളോർ ബസുകളിൽ ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരിക്കുന്നത്
പൊളിക്കാൻ വെച്ച ബസുകൾ പല വകുപ്പുകൾക്കും നൽകുന്നുണ്ട്. മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകൾ നൽകുന്നത്. മണ്ണാർക്കാട് സ്‌കൂളിനും ബസുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. വളരെ തുച്ഛമായ വില മാത്രമേ പൊളിച്ചു വിറ്റാൽ ലഭിക്കുകയുള്ളൂ. സർക്കാറിന്റെ വസ്തു പൊളിച്ചു വിൽക്കാൻ വലിയ നടപടി ക്രമങ്ങളുണ്ട്. എന്നാൽ ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് നല്ല നിർദേശമാണെന്നും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം വിപുലപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രവർത്തനക്ഷമമല്ലാത്ത പഴയ ബസുകളാണ് ക്ളാസ് മുറികളാകുന്നത്. പഴയ ബസുകൾ തൂക്കി വിൽക്കുമെന്ന് ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകൾ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചിട്ടില്ല.
ബസുകൾ സ്‌കൂൾ കോമ്പൗണ്ടിൽ കൊണ്ടുവന്ന് ക്ലാസ് മുറികളാക്കി തിരിച്ച് , രണ്ടോ നാലോ ക്ലാസ് മുറികൾക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്‌ളേർ ബസ് വേണമെന്ന ആവശ്യം പരിഗണിച്ച് അത് തന്നെ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്‌ളോർ ബസ് തന്നെ മതിയെന്ന് പറയരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികൾ വരുന്നത്. രണ്ടു ലോ ഫ്ളോർ ബസുകളാണ് സ്‌കൂളിന് അനുവദിച്ചിട്ടുള്ളത്. പുതുതായി എത്തിയ മുന്നൂറോളം കെഎസ്ആർടിസി ബസുകളിൽ എഴുപത്തിയഞ്ച് ശതമാനത്തോളം തുരുമ്പ് കയറി നശിച്ച നിലയിലായിരുന്നു. ബസുകൾ നശിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയും വിമർശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബസുകൾ ക്ലാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്.
അതേസമയം, കിട്ടുന്ന വരുമാനംമുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. അതല്ലാതെ അതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.
ജീവനക്കാരുടേയോ മാനേജ്‌മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക മാനേജ്‌മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha