നന്ദനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍... മരണത്തിനു തൊട്ടുമുമ്പ് കിരണുമായി നന്ദന ദീര്‍ഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി

വിതുര മേമല സ്വദേശിയായ നന്ദനയുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ഏറെ സങ്കടത്തിലാക്കിയിരിക്കുകയാണ്. 18 വയസു തികയുന്നതിനു തലേ ദിവസം നന്ദന ശിവകുമാര്‍ ദുരൂഹമായി കൊല ചെയ്യപ്പെടുകയായിരുന്നു. കിരണ്‍ എന്ന യുവാവുമായി നന്ദനയുടെ വിവാഹം നേരത്ത തന്നെ ഉറപ്പിച്ചിരുന്നതാണ്. ഇരുവരും തമ്മില്‍ പ്രണയമായിരുന്നവെന്നാണ് വിവരം.
ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. 18 തികഞ്ഞതിനുശേഷം വിവാഹം നടത്താമെന്നായിരുന്നു കുടുംബങ്ങളുടെ തീരുമാനം. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം കിരണിന്റെ സ്വഭാവം വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ നന്ദനയുടെ മേല്‍ കിരണ്‍ പല നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിരുന്നു.
ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ അവനേ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും ജീവിക്കുന്നെങ്കില്‍ കിരണിനൊപ്പം എന്നതായിരുന്നു നന്ദനയുടെ തീരുമാനം. നന്ദന ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവന്‍ അവളെ കൊന്നതാണെന്ന് കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറയുന്നു. കിരണ്‍ ഉള്ളപ്പോള്‍ തന്നെയാണ് നന്ദന ജീവനൊടുക്കിയത്.. തൂങ്ങിമരിച്ചതാണെന്നാണ് കിരണ്‍ പറയുന്നത്.
മരണത്തിനു തൊട്ടുമുമ്പ് കിരണുമായി നന്ദന ദീര്‍ഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കിരണിനോട് പറഞ്ഞശേഷമായിരുന്നു നന്ദന മരിച്ചത്. തൂങ്ങിമരിച്ചുനില്‍ക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത് കിരണായിരുന്നു എന്നത് സംശയമുളവാക്കി.
ചിട്ടിപ്പണം വാങ്ങി അടയ്ക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനാല്‍ എത്തിയെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാള്‍ വിവരങ്ങളും വാട്‌സാപ്പ് ചാറ്റുകളും ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha