യുദ്ധത്തിനായി സൈന്യത്തെ അയച്ച് ബൈഡന്‍; അല്‍ അല്‍ ഷബാബിന് ബോംബിട്ട് അമേരിക്ക ബൈഡന്‍ വീണ്ടും യുദ്ധമുഖത്തേയ്ക്ക്

ഇസ്ലാമിക ഭീകരരെ അമര്‍ച്ചചെയ്യാന്‍ സൈന്യത്തെ അയക്കാനൊരുങ്ങി ജോ ബൈഡന്‍. സൊമാലിയയില്‍ ദുരിതം വിതയ്ക്കുന്ന ഖ്വായ്ദയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അല്‍ അല്‍ ഷബാബിനെതിരെയാണ് അമേരിക്കന്‍ നീക്കം. സൊമാലിയന്‍ ഭരണകൂടവും സൈന്യവും നടത്തുന്ന ചെറുത്തു നില്‍പ്പിന് അമേരിക്കന്‍ സേനയുടെ പിന്തുണയുണ്ടാകും. ആദ്യഘട്ടമായി 500 പേരടങ്ങുന്ന സൈനിക നിരയെയാണ് സൊമാലിയയിലേക്ക് വിടുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് പിന്‍വലിച്ചത് 700 പേരടങ്ങുന്ന സൈനിക വിഭാഗത്തെയാണ്. അധികാരമേറ്റ ശേഷം ആഫ്രിക്കന്‍ മേഖലയിലേയ്ക്ക് ആദ്യമായിട്ടാണ് ബൈഡന്‍ സൈന്യത്തെ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭീകരര്‍ക്കെതിരെ സൊമാലിയയില്‍ അമേരിക്ക സൈനികരെ അയയ്ക്കുന്നത്. ഏതു മേഖല കേന്ദ്രീകരിച്ചാണ് അമേരിക്കന്‍ സേന പ്രവര്‍ത്തിക്കുക എന്ന വിവരം ലഭ്യമായിട്ടില്ല. ജോ ബൈഡന്‍ അനുവാദം നല്‍കിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
ആഗോളതലത്തിലെ ഭീകരതയ്‌ക്കെതിരെ പോരാടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യവും ദൗത്യവുമാണ്. ലോകത്തിലെ ഏതുമേഖലയിലും സൈന്യത്തെ എത്തിക്കാന്‍ അമേരിക്കയ്ക്കാകും. വേള്‍ഡ് ട്രേഡ് സെന്‍ര്‍ ആക്രമണത്തിന് ശേഷമാണ് അമേരിക്ക വിദേശരാജ്യങ്ങളിലടക്കം സൈന്യത്തെ അയച്ചുകൊണ്ട് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ചത്. അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു എന്നതൊഴിച്ചാല്‍ ആഫ്രിക്കന്‍ മേഖലയിലും പസഫിക് മേഖലയിലും അമേരിക്ക സൈന്യത്തെ വിന്യസിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha