ഒന്നൊന്നര നീക്കം... വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കുമ്പോള്‍ വിജയ് ബാബുവിനും പോലീസിനും ഒരുപോലെ നിര്‍ണായകം; വീരവാദം മുഴക്കിയ കൊച്ചി പോലീസിന് വിജയ് ബാബുവിന്റെ പൂട പോലും കണ്ടുപിടിക്കാന്‍ പറ്റിയില്ല; ജാമ്യം ലഭിച്ചില്ലെങ്കില്‍ തത്ക്കാലം വിദേശ പര്യടനം തുടരും

ഇന്നത്തെ ദിവസം വിജയ് ബാബുവിനും പോലീസിനും ഏറെ നിര്‍ണായകമാണ്. അവധിക്ക് ശേഷം വിജയ്ബാബുവിന്റെ ജമ്യാപേക്ഷ കോടതി ഇന്നാണ് പരിഗണിക്കുന്നത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും പോലീസിന് ജോലിയാണ്.
വിജയ് ബാബുവിന് ജാമ്യം കിട്ടിയില്ലെങ്കില്‍ വെട്ടിലാകുന്നത് പോലീസാണ്. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി അനുവദിച്ചാല്‍ മാത്രം നാട്ടിലെത്തിയാല്‍ മതിയെന്നാണു പ്രതിഭാഗത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ വിജയ്ബാബു നിയമോപദേശം തേടിയിട്ടുണ്ട്.
അതായത് സുപ്രീം കോടതി വിധി വരും വരെ വിദേശ പര്യടനം തുടരും. ബിജയ് ബാബുവിനെ കാത്തിരുന്ന കൊച്ചി പോലീസാണ് പെട്ടുപോയത്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല.
നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്. അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാന്‍ പൊലീസ് ബോധപൂര്‍വം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാവുന്നത്. ഇതിനിടയില്‍ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിലപാടിലാണ് ഇനി കേസിന്റെ ഭാവി.
വിജയ്ബാബുവിനെ ദുബായില്‍ നിന്നു നാട്ടിലെത്തിക്കാനുള്ള കൊച്ചി പൊലീസിന്റെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി നാടുകടത്താനുള്ള നീക്കം നടത്തേണ്ടതു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്. എന്നാല്‍ ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹകരണത്തോടെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ കേരള പൊലീസ് പൂര്‍ത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു ലഭിച്ചിരുന്നില്ല.
നേരിട്ടു ഹാജരാകാന്‍ ഈ മാസം 19 വരെ സമയം സാവകാശം ചോദിച്ച് കൊച്ചി സിറ്റി പൊലീസിന് വിജയ്ബാബു ഇമെയില്‍ അയച്ചിരുന്നു. ബിസിനസ് ടൂറിലാണെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇന്ന് വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നേരിട്ടു ഹാജരാകാനാണു വിജയ്ബാബുവിന്റെ നീക്കം.
അതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം ഇപ്പോള്‍. വിജയ്ബാബുവിന്റെ സിനിമാ നിര്‍മാണക്കമ്പനിയായ െ്രെഫഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പ് കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യും. കേസില്‍ പരാതി നല്‍കിയ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്തായാലും വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കിലാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിയാന്‍ പോകുന്നത്. എന്തായാലും കണ്ടറിയാം.
"
https://www.facebook.com/Malayalivartha