സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം... സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും നിര്‍ബന്ധമാക്കി, ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം, സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍...

സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം... സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും നിര്‍ബന്ധമാക്കി, ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം, സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍...
വെള്ള ഷര്‍ട്ടും കറുത്തപാന്റുമാണ് യൂണിഫോം. തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
വാഹനത്തിന്റെ മുന്നിലും പിന്നിലും സ്‌കൂള്‍ വാഹനമെന്ന് രേഖപ്പെടുത്തണം. വിദ്യാര്‍ഥികളെ നിര്‍ത്തി യാത്ര ചെയ്യിക്കാന്‍ പാടില്ല.
മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ..... സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വയക്കേണ്ടതാണ്. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കണം . ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്‌ക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നടത്തണം
വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് . ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം
വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ കാണാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കണം. കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവ പാടില്ല എമര്‍ജന്‍സി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കണം. സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം. വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101) മുതലായ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതാണ്.
"
https://www.facebook.com/Malayalivartha