കായംകുളത്ത് യുവാക്കള്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍...

കായംകുളത്ത് യുവാക്കള്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍... ആറാട്ടുപുഴ കിഴക്കേക്കര മുതുകുളം വടക്ക് മുറിയില്‍ മാളു ഭവനത്തില്‍ ശ്രീകുമാര്‍ (ചില്ല് ശ്രീകുമാര്‍36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയത്തില്‍ ജയരാജ് (33) എന്നിവരാണ് അറസ്റ്റിലായത്.
കായംകുളത്തെ ഗുണ്ടയായിരുന്ന കൊച്ചി നൗഷാദിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ് രണ്ടുപേരും.
കഴിഞ്ഞ 6ന് കായംകുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ യുവതിയുടെ മാലപൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെരിങ്ങാല സ്വദേശിനിയായ യുവതി സഹോദരന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴാണ് ഇവര്‍ ബൈക്കിലെത്തി മാല പൊട്ടിിച്ചെടുത്ത് കടന്നുകളഞ്ഞത്. കലവൂരില്‍ നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും എത്തിയത്.
ശ്രീകുമാറിനെ കോമളപുരത്ത് നിന്നും ജയരാജിനെ പത്തനാപുരം പുതുവല്‍ ഭാഗത്തു നിന്നുമാണ് പിടികൂടിയത്. അടുത്തിടെയാണ് ഇരുവരും കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
" fr
https://www.facebook.com/Malayalivartha