വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോരകച്ചവട സംസ്ഥാന ഫെഡറേഷന്‍ (സിഐ.ടി.യു.) വാഹനപ്രചാരണ ജാഥ ആരംഭിച്ചു....ജൂണ്‍ ഒന്നിന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമാണ് ജാഥ, 30-ന് തിരുവനന്തപുരത്ത് സമാപിക്കും

വഴിയോരകച്ചവട സംസ്ഥാന ഫെഡറേഷന്‍ (സിഐ.ടി.യു.) വാഹനപ്രചാരണ ജാഥ ആരംഭിച്ചു....ജൂണ്‍ ഒന്നിന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമാണ് ജാഥ, 30-ന് തിരുവനന്തപുരത്ത് സമാപിക്കും
വഴിയോരകച്ചവട സംസ്ഥാന ഫെഡറേഷന്‍ (സിഐ.ടി.യു.) വാഹനപ്രചാരണ ജാഥ തുടങ്ങി. സിഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.സജി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ കെ.വി.രാഘവന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ആര്‍.വി.ഇക്ബാല്‍, വൈസ് ക്യാപ്റ്റന്‍ ഡോ. കെ.എസ്.പ്രദീപ് കുമാര്‍, സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി.രമേശന്‍, സിഐ.ടി.യു. നേതാക്കളായ അരക്കന്‍ ബാലന്‍, യു.തമ്പാന്‍ നായര്‍, കാറ്റാടി കുമാരന്‍, ഡി.വി.അമ്പാടി, എം.ആര്‍.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ ഒന്നിന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമാണ് ജാഥ. കോര്‍പ്പറേറ്റ്വത്കരണം തടയുക, വര്‍ഗീയതയെ ചെറുക്കുക, വഴിയോരകച്ചവട സംരക്ഷണനിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.
"
https://www.facebook.com/Malayalivartha