''ഇതെന്നാ ഉമിക്കരിയിട്ട് പല്ലു തേച്ചിട്ടു കഴുകിയില്ലേ'' കറുത്ത ലിപ്സ്റ്റിക്കണിഞ്ഞ പ്രയാഗയുടെ പുത്തൻ ചിത്രത്തിന് കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരമാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ നടി പ്രയാഗ മാർട്ടിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഫാഷൻ ഷോയിൽ അതീവ ഗ്ലാമറാസിട്ടാണ് താരം റാംപ് വാക്ക് ചെയ്യുന്നത്. നോർത്തിന്ത്യൻ സ്റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാർക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.
ഓർണമെന്റ്സ് ഒന്നും ധരിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും മാത്രമാണ് ആകെയുള്ള മേക്കപ്പ്. ഇടതുകൈയിൽ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. . ഹോട്ടാണെന്നും സെക്സിയാണെന്നുമെല്ലാം കമന്റുകളുണ്ട്.കൂടാതെ വിമർശനങ്ങളും ചിത്രത്തിന് കീഴെ വന്നിരുന്നു.
താരത്തിന്റെ കറുത്ത ലിപ്സ്റ്റിക്കാണ് വിമർശങ്ങൾക്ക് വഴി വച്ചത്. ഇതെന്നാ ഉമിക്കരിയിട്ട് പല്ലു തേച്ചിട്ടു കഴുകിയില്ലേ എന്നായിരന്നു ഒരാൾ ചോദിച്ചത്. വളരെ ചുരുക്കും സിനിമകളിലൂടെ തന്നെ ആരാധകരുടെ ഉള്ളിൽ തന്റേതായുള്ള ഒരു സ്ഥാനം താരം കണ്ടെത്തി.
ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്കെത്തിയത്. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് താരം അവസാനം അഭിനയിച്ചത്. തമിഴിൽ നടൻ സൂര്യയ്‌ക്കൊപ്പം ഗിറ്റാൻ കമ്പി മേലെ നിൻട്ര് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha