മുറ്റത്ത് കളിച്ചുകൊണ്ട് നിന്ന രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറത്ത് മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു.കല്‍പകഞ്ചേരി കാവപ്പുര പള്ളിയാല്‍ ഹിദായ നഗര്‍ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകന്‍ മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്.
കാണാതായ കുട്ടിക്കായി വീട്ടുകാര്‍ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റില്‍ കുട്ടി വീണതായി കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha