എനിക്ക് കുട്ടികളുടെ അച്ഛനെ വേണ്ട പള്ളീലച്ഛനെ മതി....കനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് പോയത് ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡിലാവുമെന്ന പേടി കാരണം... റസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചപ്പോള്‍ കുഞ്ഞുങ്ങളെ ഭര്‍ത്താവിന് നല്‍കി യുവതി കാമുകനായ വൈദികനൊപ്പം തന്നെ പോയി

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലായി. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാമുകന്‍ പള്ളിലച്ഛനായിട്ടും കാമുകി മറ്റൊരു വിവാഹം കഴിച്ച് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിട്ടും പ്രണയം അവസനിക്കാതെ ഒടുവില്‍ ഒളിച്ചോട്ടം. കട്ടപ്പനക്കടുത്ത് ചപ്പാത്തിലാണ് സംഭവം.
ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്‌റ്റെല്ല മരിയയും തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണ വര്‍ഗീസുമാണ് പ്രണയകഥയിലെ താരങ്ങള്‍. 10 വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവില്‍ മക്കളുമായി സ്‌റ്റെല്ല മരിയ ഫാ.ടോണ വര്‍ഗീസിനൊപ്പം നാടുവിട്ടു.ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് സൈബര്‍ സെല്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി തൃശൂരിലുണ്ടെന്ന് കണ്ടെത്തി. അന്വേഷിച്ചെത്തിയപ്പോഴാണ് സീറോ മലബാര്‍ സഭയിലെ വൈദികന്‍ ഫാ.ടോണ വര്‍ഗീസിനൊപ്പമാണ് യുവതിയെന്ന് പൊലീസ് മനസിലാക്കിയത്.
തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാല്‍ മതിയെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. ഇതോടെ കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാന്‍ കോടതി അനുവദിച്ചു. അതേ സമയം വൈദികനെ സഭ പുറത്താക്കുകയും ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാല്‍ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡില്‍ പോകുമെന്ന് കണ്ടാണ് യുവതി കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടിയത്. കാമുകനാണ് കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനുള്ള തീരുമാനം എടുത്തത്.
ഉപ്പുതറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയരായത് തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണ വര്‍ഗീസും അയ്യപ്പന്‍ കോവില്‍ കെ ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്‌റ്റെല്ല മരിയയുമാണ്. സ്‌റ്റെല്ല ലതീന്‍ കതോലിക സഭാംഗമാണ്. ഇവരുടെ ഭര്‍ത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭര്‍ത്താവുമായി സ്‌റ്റെല്ലയ്ക്ക് പല കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നത്രേ.
പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് സ്‌റ്റെല്ല മരിയയും ടോണ വര്‍ഗീസും പ്രണയബദ്ധരാകുന്നത്. അടുത്തിടെ ചാപ്പാത്തിലെ പള്ളിയില്‍ വൈദികന്‍ ധ്യാനത്തിനു വന്നിരുന്നു. ഈ സമയത്ത് ഇരുവരും ഒളിച്ചോടാന്‍ പദ്ധതി തയാറാക്കി. ഒളിച്ചോടിയാല്‍ സഭ പുറത്താക്കുമെന്നതിനാല്‍ കോട്ടയത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വൈദികന്‍ ജോലിയും ശരിയാക്കി.
ഒരു വാടകവിടും കണ്ടെത്തി. അതിന് ശേഷമാണ് കഴിഞ്ഞയാഴ്ച യുവതിയുമായി വൈദികന്‍ നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാല്‍ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡില്‍ പോകുമെന്ന് കണ്ടാണ് യുവതി കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടിയത്. വൈദികന് ഇങ്ങനെ നിയമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതന്‍ വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha