ചക്രവാതച്ചുഴി തമിഴ്‌നാട്ടിലേക്ക്; രാത്രിയോടെ മഴ ശക്തിപ്രാപിക്കും

കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശങ്ങളിലേക്കും മാറി. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാത്രിയോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും. നാളൈയും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നീങ്ങിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























