ആ വീട്ടില്‍ വിസ്മയയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ട്; കേരളക്കരയുടെ നെഞ്ചുലച്ച് അച്ഛനും അമ്മയും മകള്‍ക്ക് വേണ്ടി കുഴിമാടവും വീടുമൊരുക്കുന്നത് ഇങ്ങനെ; കണ്ണീര്‍ലോകത്തെ സ്‌നേഹ താരാട്ട്..

വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ആ നിമിഷം കേരളക്കരയെ സബന്ധിച്ചിടത്തോളം ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. ആ സന്തോഷം മലയാലിവാര്‍ത്ത ആ വീട്ടിലും കണ്ടു. മകള്‍ മരിച്ച ദുഖം വിസ്മയയുടെ അച്ഛന്റെ ഉള്ളില്‍ ഉണ്ടെങ്കിലും ആ അച്ഛന്‍ ഏറെ അഭിമാനത്തോടെയാണ് പറഞ്ഞത്. എന്റെ മകള്‍ക്ക് നീതി കിട്ടി എന്ന്. ഇതെല്ലാം പറയുമ്പോളും മുഖത്ത് മകളെ നഷ്ടപ്പെട്ടതിന്റെ വിഷമവും നിരാശയും അലയടിക്കുന്നുണ്ടായിരുന്നു.
കൈകളിലേറ്റി താലോലിച്ച് അവളുടെ ഓരോ വളര്‍ച്ചയും കണ്ടാനന്ദിച്ച ആ അച്ഛന്‍ ഇന്ന് തന്റെ കുഞ്ഞിന്റെ കല്ലറയില്‍ പൂക്കള്‍വെച്ച് കരയുന്ന ആ ദയനീയ കാഴ്ച പെണ്‍മക്കളുള്ള ഒരച്ഛനുമമ്മക്കും സഹിക്കില്ല.
വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി എന്നുള്ള വാര്‍ത്ത കേരളക്കരയുടെ നെഞ്ചുലക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട് ഓരോ ദിവസം വന്നുകൊണ്ടിരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. ഭര്‍ത്താവിന്റെ കൊടിയ പീഡനത്തിന്റെ കഥകളാണ് പുറത്തുവന്നത്.
ഈ സമയത്തെല്ലാം എല്ലാവരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു എന്തുകൊണ്ട് അവള്‍ ആത്മഹത്യ ചെയ്തു. വീട്ടില്‍ വന്ന് നില്‍ക്കാമായിരുന്നില്ലെ എന്ന്. എന്നാല്‍ വിസ്മയക്ക് കിരണിനോടുണ്ടായിരുന്ന ആത്മാര്‍ത്ഥ പ്രണയമാണ് അവളെ പലപ്പോഴും ആ വീട്ടില്‍ നിര്‍ത്തിയിരുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ കിരണിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി വീട്ടില്‍ വന്നുനിന്ന വിസ്മയ പിന്നീട് അയാള്‍ വിളിച്ചപ്പോള്‍ വീണ്ടും കൂടെ പോയത്. എന്നാല്‍ അപ്പോഴൊന്നും തന്റെ മകളെ മരണത്തിലേക്ക് ആ വീട്ടുകാര്‍ തള്ളിവിടുമെന്ന് ആ അച്ഛനും അമ്മയും കരുതിയിരുന്നില്ല. മകള്‍ക്ക് നല്ലൊരു ജീവിതവും ഭാവിയും ഉണ്ടാകട്ടെ എന്നാണ് അവര്‍ കരുതിയത്.
എന്നാല്‍ ആ വീട്ടുകാരുടെ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ച് മകള്‍മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. പക്ഷേ മകള്‍ മരിച്ചതില്‍ ആ അച്ഛന് തികഞ്ഞ കുറ്റബോധമുണ്ട് എന്നതും വ്യക്തമാണ്. കാരണം തനിക്ക് കിരണിന്റെ കൂടെ ജീവിക്കാന്‍ കഴിയുന്നില്ല അച്ഛാ എന്നവള്‍ കരഞ്ഞ് പറഞ്ഞപ്പോഴും മോളെ അതാണ് ജീവിതം .. ഇങ്ങനെയൊക്കെ ഉണടായകും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചത് ഫോണ്‍ കട്ട് ചെയ്തു. ആ അവസ്ഥയെ ആ നിമിഷത്തെ ആ അച്ഛന്‍ ഇന്ന് ശപിക്കുകയാണ്.
മരിച്ചുപോയൊരാളുടെ നെഞ്ചു പിളര്‍ക്കുന്ന നിലവിളി വിചാരണാവേളയില്‍ വീണ്ടുംവീണ്ടും മുഴങ്ങിക്കേള്‍ക്കുട്ടപ്പോള്‍ കണ്ട് നില്‍ക്കുന്നവരുടേയും ഉള്ളൊന്ന് പിടച്ചു. ആ വിളി വന്നപ്പോള്‍ തന്നെ വിയ്മയയെ വീട്ടിലേത്ത് എത്തിക്കാമായിരുന്നില്ലെ അച്ഛാ എന്നാണ് ഓരോ പെണ്‍കുട്ടികളും കോടതിമുറിയില്‍ നിന്ന് വിസ്മമയുടെ കരച്ചില്‍ കേട്ടപ്പോള്‍ പറഞ്ഞത്. 'സ്ത്രീധനമായി അച്ചന്‍ കൊടുത്ത വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറെ പച്ചത്തെറി വിളിച്ചു. എന്റെ മുടിയില്‍പ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാല്‍ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാന്‍ ഒന്നും ആരോടും പറഞ്ഞില്ല. ഞാന്‍ അടികൊണ്ട് കിടന്നപ്പോള്‍ കാലുകൊണ്ട് മുഖത്ത് അമര്‍ത്തി.' വിസ്മയ ബന്ധുവിന് അയച്ച ശബ്ദ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്.
വിവാഹത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ വിസ്മയ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് ഇത്. വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛന്‍ ത്രിവിക്രമനോട് 'ഇങ്ങനെ തുടരാന്‍ വയ്യെന്നും ആത്മഹത്യ ചെയ്തു പോകുമെന്നും' കരഞ്ഞു പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
വിസ്മയയുടെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കും ആ രംഗങ്ങള്‍ സഹിക്കാനായില്ല. വീട്ടില്‍ വരുന്ന അതിഥികളെ വരവേല്‍ക്കുന്നത് വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ്. സഹോദരന്‍ വിജിത്തിന്റെ ഭാര്യ രേവതി 5 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മരണം. വിസ്മയ കാണാതെപോയ കുഞ്ഞിനെ വിസ്മയ എടുത്തു നില്‍ക്കുന്നതായി വരപ്പിച്ചെടുത്ത ചിത്രമാണ് വീടിനുള്ളില്‍ ഏറ്റവും വലുതായുള്ളത്. സെല്‍ഫിയെടുക്കാനും ചിത്രങ്ങള്‍ക്കു പോസ് ചെയ്യാനുമൊക്കെ വിസ്മയയ്ക്കു വലിയ ഇഷ്ടമായിരുന്നു.
ഇനി കാണാനാവാത്ത ചിരിയെ ചിത്രങ്ങളായെങ്കിലും കൂടെ നിര്‍ത്താനാണ് മരണശേഷം മകളുടെ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു വച്ചതെന്ന് ആ അമ്മയും അച്ഛനും നിറകണ്ണുകളോടെ പറയുന്നു. മാത്രമല്ല വീടിന്റെ മുകള്‍നിലയിലുള്ള വിസ്മയയുടെ മുറിയില്‍ പുസ്തകങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ക്കും ഒപ്പം ചിത്രത്തിനു മുന്നില്‍ വിസ്മയ ഉപയോഗിച്ചിരുന്ന സ്റ്റെതസ്‌കോപ്പും ഇരിക്കുന്നുണ്ട്. ഇതാണ് എന്റെ മകളുടെ മുറി, ഇത് അവള്‍ ഉപയോഗിച്ചിരുന്ന പുസ്‌കങ്ങളാണെന്നെല്ലാം പറഞ്ഞ് അതെല്ലാം വരുന്നവര്‍ക്ക് നടന്ന് കാണിക്കുകയാണ് ആ അച്ഛന്‍.
തീര്‍ച്ചയായും ആ കാഴ്ച കാണുന്ന ആരാണെങ്കിലും ഒന്ന് പൊട്ടിക്കരഞ്ഞ് പോകും. ഡോക്ടറാവുക എന്ന ഏറ്റവും വലിയ സ്വപ്നത്തിന് ഇത്തിരി ദൂരം മാത്രം ബാക്കി വച്ചാണല്ലോ ആ മകള്‍ യാത്രയായത്.
എന്തായാലും എന്റെ കുഞ്ഞിന് ഇത് സംഭവിച്ചു ഇനി ആര്‍ക്കും ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത് എന്നാണ് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞത്. പെണ്‍മക്കള്‍ക്ക് സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കരുത് എന്ന് അമ്മയും പറയുന്നു. ഇവര്‍ മാത്രല്ല ഇന്ന് കേരളം മുഴുവന്‍ പറയുന്നതും അത് തന്നെയാണ്.. പെണ്‍മക്കള്‍ക്ക് വേണ്ടത് സ്ത്രീധനമാല്ല, വിദ്യാഭ്യാസമാണ്.. എത്ര കോടികള്‍ ചെലവാക്കിയും അവരെ പഠിപ്പിച്ചോളൂ. പക്ഷെ മക്കളെ മനുശഷ്യത്വമില്ലാത്ത ഇത്തരം നരാധിപന്മാര്‍ക്ക് വില്‍ക്കരുത്.
https://www.facebook.com/Malayalivartha