നടിയെ ആക്രമിച്ച കേസ് പിണറായി ഒത്തുതീർപ്പാക്കി? ഇടനിലക്കാരൻ CPM നേതാവ്! പിസി വിഷയത്തിലും നിർണായക ഇടപെടൽ

നടിയെ ആക്രമിച്ച കേസിൽ അതിനിർണായകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. കേസന്വേഷണം ഏകദേശം പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇരയ്ക്ക് തന്നെ നേരിട്ടിറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കി കൊണ്ട് പ്രതിപക്ഷവും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ നീതി തേടി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ, വളരെ വിവാദമായ ഒരു വെളിപ്പെടുത്തൽ കൂടി അദ്ദേഹം നടത്തിയിട്ടുണ്ട്, അതിജീവിതയുടെയും പി.സി. ജോർജിന്റെയും കേസിൽ ഒരു സി.പി.എം നേതാവ് ഇടനിലക്കാരനായെന്നും ആളുടെ പേര് പുറത്തു വിടുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി.
കേസിൽ തുടരന്വേഷണം അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ കുറേകാലമായി നടത്തുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതിജീവിതയുടെയും പി.സി ജോർജിന്റെയും കേസിൽ ഇടപെട്ട നേതാവിന്റെ പേര് തെളിവ് സഹിതം യു.ഡി.എഫ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിനെ പോലൊരാൾ എങ്ങോട്ടു പോകുന്നതെന്ന് പോലും അറിയാൻ കഴിയാത്ത സംസ്ഥാനത്തെ ഇന്റലിജന്റ്‌സ് സംവിധാനം മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം നേടാനുള്ള സാവകാശം സർക്കാർ ഒരുക്കി കൊടുക്കുകയായിരുന്നുവെന്നും സതീശൻ ആരോപണം ഉയർത്തിയിട്ടുണ്ട്.
മുൻ എംഎൽഎ പി.സി. ജോർജ് വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗം സിപിഎമ്മിന് വേണ്ടി വിവാദ ദല്ലാൾ ആസൂത്രണം ചെയ്തതാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻറെയും അടുത്തിടെ കോൺഗ്രസ് വിട്ട എം.ബി.മുരളീധരൻറെയും അടുപ്പക്കാരനായ ‘വ്യക്തി’ ആണ് വെണ്ണല ക്ഷേത്രത്തിൽ പി.സി.ജോർജിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ആരെക്കുറിച്ചാണ് പറയുന്നതെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നുണ്ട്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന എം.ബി. മുരളീധരനെ സിപിഎമ്മിൽ എത്തിച്ചത് ഇ.പി. ജയരാജൻറെ സുഹൃത്തായ ദല്ലാളാണെന്നും സതീശൻ പറഞ്ഞു. അതേസമയം, വി.ഡി. സതീശൻ ആരോപിക്കുന്ന വ്യക്തി തൻറെ അടുത്ത സുഹൃത്താണെന്ന് എം.ബി. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha