ദിലീപിനേയും പിസിയേയും രക്ഷിച്ചത് സിപിഎം നേതാക്കൾ! നെടുവീർപ്പിട്ട് പിണറായി... അടപടലം പൂട്ടി; രക്ഷയില്ല! മൂക്കത്ത് വിരൽ വച്ച് ഹൈക്കോടതി

ഉന്നത സ്വാധീനം ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ ശ്രമമെന്നാണ് നടി ആരോപിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട് എന്നരിക്കെ വളരെ ഗൗരവമേറിയ ചില വിഷയങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും.
അതിൽ ഏറ്റവും ഗൗരവകരമായതാണ് സിപിഎമ്മിന്റെ ചില അവിശുദ്ധ കൂട്ടുകെട്ടിലേക്ക് നിഴൽ ചൂണ്ടുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ കണ്ടെത്തൽ. നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് തൊട്ട് പിന്നാലെ വി.ഡി. സതീശൻ ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ, അതിജീവിതയുടെയും പി.സി ജോർജിന്റെയും കേസിൽ ഇടനിലക്കാരനായത് സി.പി.എം നേതാവാണെന്നും ഇയാളുടെ പേര് പുറത്തുവിടുമെന്നും അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂർത്തിയാക്കാതെയാണ് കോടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കൾ ഇടനിലക്കാരായെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.
അതിജീവിതയുടെയും പി.സി ജോർജിന്റെയും കേസിൽ ഒരു സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. അയാൾ ആരാണെന്ന് വളരെ വ്യക്തമായി അറിയാമെന്നും. തെളിവ് സഹിതം ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടുമെന്നുമാണ് താക്കീത് നൽകിയിരിക്കുന്നത്. ഇതിലൂടെ സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ട് വരാനാണ് വി.ഡി സതീശൻ ശ്രമിക്കുന്നത്.
പി.സി ജോർജിനെതിരായ കേസിലും ഉൾപ്പെടെ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് ഒളിവിൽ കഴിയാനും ഇടക്കാല ജാമ്യം നേടാനുമൊക്കെ കഴിയുന്നത്. ജോർജിനെ പോലെ ഒരാൾ എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയില്ലെങ്കിൽ ഇന്റലിജൻസ് സംവിധാനം പിരിച്ചുവിടാൻ മുഖ്യമന്ത്രി തയാറാകണം.
എറണാകുളത്ത് പ്രസംഗം നടത്താൻ ജോർജിനെ ക്ഷണിച്ചത് ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം നേടാനുള്ള സാവകാശം സർക്കാർ ഒരുക്കിക്കൊടുക്കുകയായിരുന്നു. സി.പി.എമ്മും ജോർജും തമ്മിലുള്ള ഇടപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അതോടൊപ്പം, തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സർക്കാർ ഉണ്ടാക്കിയത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല.
കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സർക്കാർ നടത്തുന്നത്. ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഉപതെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള വിഷയം മാത്രമായി യു.ഡി.എഫ് ഇതിനെ ചെറുതായി കാണുന്നില്ലല്ലെന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങൾ സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും സതീശൻ പറഞ്ഞിട്ടുണ്ട്.
ഒപ്പം തന്നെ, നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിൻറെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്.
കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.
എന്നാൽ ഇതിനിടയിൽ അതിജീവിത വിചാരണ കോടതിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.
ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് പരിഗണിക്കുക. ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി സ്വയം പിന്മാറിയില്ലെങ്കിൽ വാദം കേൾക്കുന്നതിൽ നിന്നും പിന്മാറാൻ അതിജീവിത ഇന്ന് ആവശ്യപ്പെടും.
അതിജീവിതയുടെ ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് മാറ്റത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇന്നും കേസ് പരിഗണിക്കുക ജസ്റ്റിസ് കൗസർ എടപ്പഗത്താകും. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കിൽ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ അതിജീവിത ആവശ്യപ്പെടും. വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha