'എനിക്ക് അടിയൊക്കെ കിട്ടാറുണ്ട്. അടി കിട്ടുന്നത് കൊണ്ട് എനിക്ക് പേടിയാ... ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവന് സമാധാനം കിട്ടണേ, സമാധാനം കിട്ടണേയെന്ന. അമ്മ സത്യം. ഒന്ന് മുഖം മാറിയ അപ്പോ എനിക്ക് ടെന്‍ഷനാ. കാരണം എനിക്ക് പേടിയാ...' അതിൽ എല്ലാം ഉണ്ട്! വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്

കൊല്ലം നിലമേലിൽ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ പുതിയ ശബ്ദസന്ദേശം പുറത്ത് വരുമ്പോൾ മനുഷ്യമനഃസാക്ഷി നടുങ്ങുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ താന്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് വിസ്മയ സുഹൃത്തുമായി പങ്കുവെയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത് . തന്നോട് സംസാരിക്കുന്നതില്‍ നിന്ന് സ്വന്തം അമ്മയെ പോലും വിലക്കിയെന്ന് ശബ്ദ സന്ദേശത്തില്‍ വിസ്മയ വ്യക്തമാക്കുകയാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ തന്നെ മര്‍ദിക്കുമായിരുന്നുവെന്നും ശബ്ദരേഖയിൽ വിസ്മയ പറയുന്നുണ്ട്.
പുറത്ത് ശബ്ദ സംഭാഷണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
സുഹൃത്ത്- സ്ത്രീധനത്തിന്റെ കാര്യം ആണോ
വിസ്മയ-ഉം അതെ
സുഹൃത്ത്-അവന് ഇനിയും മതിയായില്ലേ... എഴുപത് പവനാണോ 100 പവനാണോ കൊടുത്തത്.
വിസ്മയ-കൊറോണ സമയം ആയതോണ്ട് അന്ന് എഴുപത് പവനേ കൊടുക്കാന്‍ പറ്റിയൂള്ളൂ. ഒരു കാറും കൊടുത്തു. ഇപ്പോ അതും പോര. പത്ത് പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്തു. ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതിലും കൂടുതല്‍ കിട്ടൂന്നാ പറയുന്നേ.
സുഹൃത്ത്-ഏതായിരുന്നു കാര്‍
വിസ്മയ-ടൊയോട്ട യാരിസ്.. ഇതാന്നും അല്ല. ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്നൊക്കയാ പറയുന്നത്. അത് മാത്രമല്ല.. ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവന് സമാധാനം കിട്ടണേ, സമാധാനം കിട്ടണേയെന്ന. അമ്മ സത്യം. ഒന്ന് മുഖം മാറിയ അപ്പോ എനിക്ക് ടെന്‍ഷനാ. കാരണം എനിക്ക് പേടിയാ.
സുഹൃത്ത്- നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് വിസ്മയ- എനിക്ക് അടിയൊക്കെ കിട്ടാറുണ്ട്. അടി കിട്ടുന്നത് കൊണ്ട് എനിക്ക് പേടിയാ. അടിക്കോ എന്നൊക്കെ...
അതേസമയം വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിനുള്ള ശിക്ഷ വിധിക്കുകയാണ്. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ തന്നെ കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണംഎന്നത് .
അതോടൊപ്പം തന്നെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് കോടതി കഴിഞ്ഞ ദിവസം കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha