അതിജീവിതയുടെ തുറന്നുപറച്ചിലില്‍ മുട്ടുവിറച്ച് സിപിഎം; അടിമുടി തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നടിയെ ആഞ്ഞടിച്ച് ഇപി ജയരാജന്‍! ഈ സിപിഎമ്മുകാര്‍ ലോക തോല്‍വികളോ?

അതിജീവിതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ആക്രമിക്കപ്പെട്ട നടി ഹര്‍ജിയുമായി രംഗത്തെത്തിയതില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
മാത്രമല്ല ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ലെന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു.
കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ അട്ടിമറി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങിതിനിടയിലാണ് ഇപിയുടെ പരാമര്‍ശം. അന്താരാഷ്ട്ര ചലചിത്രമേളക്ക് എത്തിച്ച് കൈയ്യടിനേടി ഇപ്പോള്‍ നടിയോടും കടക്ക് പുറത്ത് എന്നുള്ള സമീപനമാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പി.സി. ജോര്‍ജിനു ജാമ്യം കിട്ടാനും ഇടനില നിന്നതു സിപിഎം നേതാവാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തുവന്നതും ഇതിന്റെ തുടക്കമാണ്.
രണ്ടു കേസിലും 'ഇടനിലക്കാരന്‍' ഒരാള്‍ തന്നെയാണ്. അതെക്കുറിച്ചു ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പേരു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമും ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണെന്നും ഉമ തോമസ് വ്യക്തമാക്കി.
'സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള്‍ അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം. അതുകൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും. പി ടി അതിജീവിതക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. കുറ്റവാളികള്‍ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി എല്ലാ പിന്തുണയും അതിജീവിതക്ക് നല്‍കും.' ഉമ തോമസ് പറഞ്ഞു.
മാത്രമല്ല ഹര്‍ജിയുമായുള്ള നടിയുടെ പുതിയ നീക്കവുംം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. കാരണം സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ ശക്തമായ രീതിയിലാണ് നടി ഹര്‍ജിയിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ നടിക്ക് പിന്തുണ നല്‍കി കൂടെനിന്ന് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സര്‍ക്കാര്‍, രാഷ്ട്രീയ തലത്തില്‍ കൈയ്യടി വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണ് ഉണ്ടായത്. പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയ സംസ്ഥാന സര്‍ക്കാറിന്റെ ഈ ഇരട്ടത്താപ്പിനെയാണ് ഹര്‍ജിയിലൂടെ നടി ഇന്നലെ ചൂണ്ടിക്കാട്ടിയത്.
ഇതെല്ലാം തന്നെ തൃക്കാക്കര നഷ്ടപ്പെടുമെന്നുള്ള സിപിഎമ്മിന്റെ ഭയത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് ഇപി ജയരാജന്‍ അതിജീവിതയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാമെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha