ട്രെയിൻ യാത്രക്കിടയിൽ ഭക്ഷ്യ വിഷബാധ...! കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ ചികിത്സ തേടി

ട്രെയിൻ യാത്രക്കിടയിൽ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമഥ്യേ സംഘത്തിലുള്ളവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.ഞായറാഴ്ച രാവിലെ ഉടുപ്പിയിലെ റസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്.
രാത്രി ഏഴരയോടെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചു. എട്ടരയോടെ ഛർദ്ദി തുടങ്ങി. ട്രെയിനിൽ അസ്വസ്ഥത അനുഭവപ്പെട്ട സംഘത്തെ തൃശൂരിൽ ഇറക്കി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നാല് കുട്ടികളുൾപ്പെടെ അഞ്ചുപേരെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയയ്ക്കുകയായിരുന്നു.തിരുവനന്തപുരം സ്വദേശികളായ ശ്രീകുട്ടി (29) ഇവരുടെ മകൾ ദിയ (4), ഒപ്പമുണ്ടായിരുന്ന അവന്തിക (9) നിരഞ്ജന (4), നിവേദ്യ (9) എന്നിവരെയാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ12.30നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. രാവിലെ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha