സഹോദരനുമായി വഴക്ക്...! മദ്യലഹരിയിൽ ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം ആര്യനാട് മദ്യലഹരിയിൽ ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് മരിച്ചത്.സംഭവ സമയത്ത് സ്റ്റാന്‍ലി മദ്യലഹരിയിലായിരുന്നു.സഹോദരനുമായി വഴക്കിട്ട ശേഷം ഇലക്‌ട്രിക് പോസ്റ്റിന് മുകളില്‍ കയറുകയായിരുന്നു.രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറുകയായിരുന്നു.
അതേസമയം, കുളിമുറിയിലെ ബക്കറ്റില്‍വീണ് ഒരുവയസ്സുകാരി മരിച്ചു. കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ്-ശരണ്യ ദമ്പതിമാരുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും താമസിച്ച് പോന്നിരുന്നത്.
അമ്മയുടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെനേരം കാണാതാവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞ് വീണുകിടക്കുന്ന നിലയിൽ ക ണ്ടത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha