ആരാ...ആ ഭാഗ്യവാൻ? വിഷു ബംപർ ഒന്നാം സമ്മാനം പത്തു കോടി അടിച്ചിട്ടും ടിക്കറ്റിന്റെ ഉടമ കാണാമറയത്ത്, ഇങ്ങനെയൊരു സസ്പെൻസ് ഉണ്ടോ...!

ഇത്തവണത്തെ വിഷു ബംപർ ഒന്നാസമ്മനം പ്രഖ്യാപിച്ചിട്ടും ടിക്കറ്റ് ഉടമ ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഞായറാഴ്ച ഫലം പ്രഖ്യാപിച്ചിട്ടും ഇതുവരെയും ഒന്നാം സമ്മാനമായ HB 727990 എന്ന ടിക്കറ്റിന്റെ ഉടമ കാണാമറയത്താണ്.പത്തു കോടി ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യവാനെ പലരും കാത്തിരുന്നു കാത്തിരുന്നു മടുത്തു.ഇങ്ങനെയൊരു സസ്പെൻസ് ഉണ്ടോ എന്നാണ് ഭാഗ്യാന്വേഷികളെല്ലാം ചോദിക്കുന്നത്.
തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്‍ററില്‍ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയത്. ഇവിടെ നിന്നും ടിക്കറ്റ് വാങ്ങി വിറ്റത് ഗംഗൻ എന്ന ചില്ലറ വിൽപനക്കാരനാണ്. ടിക്കറ്റ് ഏതു വഴി വിറ്റുപോയെന്ന് അറിയില്ല. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്നാണു സൂചനയെന്ന് ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി. സുരേന്ദ്രൻ പറഞ്ഞു.
യാത്രക്കാരോ യാത്രക്കാരെ എത്തിച്ച ടാക്സിക്കാരോ അല്ലെങ്കിൽ പ്രദേശവാസികളോ ആയിരിക്കാം ടിക്കറ്റ് വാങ്ങിയിരിക്കാൻ സാധ്യത. ടിക്കറ്റെടുത്ത യാത്രക്കാരൻ വിമാനം കടന്നിട്ടുണ്ടെങ്കിലോ എന്നുമൊരു ചോദ്യമുണ്ട്. അങ്ങനെയെങ്കിൽ സമ്മാനം ഏതെങ്കിലുമൊരു പ്രവാസി മലയാളിക്കായിരിക്കാനും സൂചനയുണ്ട്.
ആ ഭാഗ്യവാൻ ആരെന്നറിയാനാണ് അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.
https://www.facebook.com/Malayalivartha