Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വല്ലാത്തൊരു വിധി... പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയെ വെടിവച്ച് കൊന്നു; സിദ്ദുവിനെ കൊന്നത് കാനഡ ഗുണ്ടാസംഘം; ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് പങ്ക്; തോക്കിനെ പാടിപ്പുകഴ്ത്തിയ ഗായകന്റെ വിയോഗത്തില്‍ പഞ്ചാബ് നിശ്ചലം; പോളിവുഡിന്റെ ഹരമായ സിദ്ദുവിന് വിട

30 MAY 2022 08:14 AM IST
മലയാളി വാര്‍ത്ത

കേവലം 28 വയസുള്ള പോളിവുഡിന്റെ പ്രിയ ഗായകന്‍ സിദ്ദു മൂസേവാലയ്ക്ക് വിട. കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമാണ് സിദ്ദു മൂസേവാല. അക്രമികളുടെ വെടിയേറ്റാണ് സിദ്ദു മരണമടഞ്ഞത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു.

വിഐപി സംസ്‌കാരം പിന്‍വലിക്കുനന്നതിന്റെ ഭാഗമായി സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചത്. സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാന്‍സയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

സിദ്ദുവിനു നേരേ അക്രമികള്‍ 30 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസേവാലയുടെ യഥാര്‍ഥ പേര്.

സിദ്ദു മൂസേവാലയെ വെടിവച്ചുകൊന്നത് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആക്രമണത്തിനു പിന്നില്‍. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായും പഞ്ചാബ് ഡിജിപി വി.കെ.ഭാവ്‌ര അറിയിച്ചു. സിദ്ദുവിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. സിദ്ദുവിന്റെ ദാരുണമായ കൊലപാതകത്തില്‍ അത്യന്തം ദുഃഖിതനാണെന്നും എല്ലാവരോടും ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ സിദ്ദുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. താന്‍ അതീവ ദുഃഖിതനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സിദ്ദുവിന്റെ വിയോഗത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരം പറയേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സപ്ര പറഞ്ഞു.

പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സിദ്ദുവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. പഞ്ചാബില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്നും ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.

പാട്ടുകളില്‍ 'തോക്കു സംസ്‌കാര'ത്തെ പ്രോത്സാഹിപ്പിച്ചതിനു പല തവണ പഴികേട്ട പഞ്ചാബി റാപ്പറുടെ ജീവനെടുത്തതും വെടിയുണ്ട. തോക്കു വിവാദത്തില്‍ പതറാതെ നിന്ന പോളിവുഡിന്റെ ഹരമായിരുന്നു ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസേവാല. ഞായറാഴ്ച അക്രമികളുടെ വെടിയേറ്റ് മരിച്ച സിദ്ദു, 'പെന്‍ഡു' ആണ്‍കുട്ടികളുടെ പ്രിയങ്കരനായിരുന്നു.

ചില സമകാലിക പഞ്ചാബി പോപ്പ്, റാപ്പ് ഗാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, തന്റെ പാട്ടുകളില്‍ സ്ത്രീകളെ നിസാരവല്‍ക്കരിക്കുകയോ മദ്യത്തെയോ ലഹരിമരുന്നിനെയോ മഹത്വവല്‍ക്കരിക്കുകയും സിദ്ദു ചെയ്തില്ല. പക്ഷേ, ഗാനങ്ങളിലൂടെ തോക്ക് സംസ്‌കാരത്തെ മഹത്വവല്‍ക്കരിക്കുന്നുവെന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നെന്നതും വലിയ രീതിയില്‍ വിമര്‍ശനമുണ്ടാക്കി. എന്നാല്‍, വിവാദങ്ങള്‍ക്ക് മറുപടിയായി പുതിയ ഗാനങ്ങളുമായി എത്തുന്നതായിരുന്നു സിദ്ദുവിന്റെ രീതി.

പഞ്ചാബിലെ മന്‍സ ജില്ലയിലുള്ള മൂസ ഗ്രാമത്തിലെ സിഖ് കുടുംബത്തിലാണ് സിദ്ദുവിന്റെ ജനനം. അച്ഛന്‍ ഭോലാ സിങ് പട്ടാളത്തില്‍നിന്നു വിരമിച്ച േശഷം പൊലീസില്‍ ചേര്‍ന്നു. അമ്മ ചരണ്‍ കൗര്‍ ഗ്രാമത്തിലെ സര്‍പഞ്ചാണ്. ആറാം ക്ലാസ് മുതല്‍ ഹിപ്‌ഹോപ്പ് പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ സിദ്ദു, ലുധിയാനയിലെ ഹര്‍വിന്ദര്‍ ബിട്ടുവില്‍ നിന്നാണ് സംഗീതം പഠിച്ചത്. ലുധിയാനയിലെ ഗുരു നാനാക് ദേവ് എന്‍ജിനീയറിങ്ങില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ സിദ്ദു പാട്ടിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 hours ago)

Malayali Vartha Recommends