വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു

വെമ്പായം ബാറില്‍ പെട്രോളൊഴിച്ചുണ്ടായ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. പെട്രോളുമായി ബാറിലെത്തി തീകൊളുത്തിയ അനീഷാണ് മരിച്ചത്. ഇയാള്‍ക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. സംഘര്‍ഷത്തില്‍ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ ആറ് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതില്‍ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോള്‍ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോള്‍ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞത്. പൊള്ളലേറ്റ മറ്റുള്ളവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























