റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റാഗിങ് തടയാനായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി .
വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി . മന്ത്രിസഭ യോഗത്തിന് ശേഷം വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. ഡൽഹി സംഘര്‍ഷത്തിൽ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. ഇന്നലെ ഡൽഹിയിൽ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമ സഭ പ്രമേയം പാസാക്കും. സമരത്തിന് സ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നു പൂർണ പിന്തുണ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























