Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുപിടിയും കിട്ടാതെ കോണ്‍ഗ്രസ്... എട്ടാം വര്‍ഷത്തിലേക്ക് കടന്ന് മോദി സര്‍ക്കാര്‍; ജനസമ്പര്‍ക്ക പരിപാടികളിലൂടെ മനസ് കീഴടക്കും; 2024ലും ഭരണം നേടാനുറച്ച് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍; കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പിഎം കെയര്‍, പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് സഹായം

30 MAY 2022 09:03 AM IST
മലയാളി വാര്‍ത്ത

മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇന്ന് 8 വയസ്. ഭരണ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പര്‍ക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചകാലം രാജ്യത്തിന്റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം.

അതേസമയം കോവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് മടക്കി നല്‍കും.

പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ഈ കുട്ടികള്‍ക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

മഹാ സമ്പര്‍ക്ക പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിലേര്‍പ്പെടും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന് മോദി നിര്‍വഹിക്കും. നാളെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ റോഡ്‌ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ മുതല്‍ കേന്ദ്രമന്ത്രിമാരുടെ പടയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തുക. കേരളത്തില്‍ തിരുവനന്തപുരം ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍ വിപുലമായ പദ്ദതികളാണ് ദില്ലിയില്‍ തയാറായിരിക്കുന്നത്. മിഷന്‍ വണ്‍ഫോര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോഴും വിലക്കയറ്റം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. അതേസമയം മോദി മാത്രമാണ് നായകനെന്ന സന്ദേശം ജനങ്ങളിലേക്ക് ഊട്ടിയുറപ്പിക്കുകയാണ് ഓരോ പരിപാടിയുടെയും ലക്ഷ്യം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് എട്ടാം വാര്‍ഷിക ആഘോഷങ്ങള്‍ തുടക്കമിടുകയാണെന്ന് സാരം.

പിഎം കെയര്‍ വളരെയേറെ ശ്രദ്ധ നേടുന്ന പദ്ധതിയാണ്. കഴിഞ്ഞ വര്‍ഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 hours ago)

Malayali Vartha Recommends