Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോക്ക് ചൂണ്ടി കള്ളന്‍ കമ്മല്‍ ഊരി വാങ്ങിയെന്ന് പരാതിയുമായി വീട്ടമ്മ ..... മകളും മരുമകനും പള്ളിയില്‍ പോയ സമയത്ത് കള്ളന്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു കമ്മലുമായി കടന്നു

30 MAY 2022 08:35 AM IST
മലയാളി വാര്‍ത്ത

തോക്ക് ചൂണ്ടി കള്ളന്‍ കമ്മല്‍ ഊരി വാങ്ങി..... മകളും മരുമകനും പള്ളിയില്‍ പോയ സമയത്ത് കള്ളന്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു, പരാതിയുമായി വീട്ടമ്മ

കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന കേള്‍വിശക്തിയില്ലാത്ത കുമാരി (56) യുടെ കമ്മലാണ് കവര്‍ന്നെടുത്തത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. മകള്‍ ജ്യോതിയും ഭര്‍ത്താവ് രതീഷും പള്ളിയില്‍പ്പോയ സമയത്തായിരുന്നു മോഷ്ടാവ് വന്നത്.

 



കുമാരി ഒരു മുറിയിലും രതീഷിന്റെ ആറും ഏഴും വയസ്സുള്ള മക്കള്‍ മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. കുട്ടികളുടെ മുറിയിലേക്കു പോകാന്‍ തുടങ്ങവെയാണ് മുഖംമൂടി ധരിച്ചയാളെ വീടിനുള്ളില്‍ കണ്ടത് എന്ന് കുമാരി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.

ഭയന്നുപോയ വീട്ടമ്മയ്ക്ക് ബഹളം വയ്ക്കാന്‍ കഴിഞ്ഞില്ല. ഈ തക്കത്തിന് മുഖംമൂടിയും, കൈയുറയും ധരിച്ചിരുന്ന ആള്‍ തോക്ക് ചൂണ്ടി കമ്മല്‍ ഊരിനല്‍കാന്‍ ആവശ്യപ്പെടുകയും മുതുകില്‍ ഇടിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറഞ്ഞു.




കമ്മല്‍ കൈക്കലാക്കിയശേഷം തന്നെ പിടിച്ചുതള്ളി പിന്നിലെ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. രതീഷ് എത്തിയാണ് കാട്ടാക്കട പോലീസിനെ വിവരം അറിയിച്ചത്. വീട്ടിലെ അലമാരയില്‍ കുറച്ചു പണം ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ചകളില്‍ രതീഷും ഭാര്യയും പള്ളിയില്‍ പോകുന്നത് മനസ്സിലാക്കിയ ആരോ ആയിരിക്കണം മോഷണത്തിനു പിന്നിലെന്നും, കൈയുറ ധരിച്ചതാണ് തോക്ക് എന്ന് വീട്ടമ്മ തെറ്റിദ്ധരിച്ചതെന്നും കാട്ടാക്കട പോലീസ് പറയുന്നു. രാവിലെ ഏഴോടെ രണ്ടുപേര്‍ ബൈക്കില്‍ വീടിനടുത്തുകൂടി പോയതു കണ്ടതായി നാട്ടുകാര്‍ പോലീസിനെ വിവരം നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (59 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 hours ago)

Malayali Vartha Recommends