വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍... കഞ്ചാവ് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഫൈസല്‍ വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ്

വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍.കഞ്ചാവ് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഫൈസല്‍ വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍.ഫൈസലിനെ(20) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ പ്രദേശത്ത് കഞ്ചാവ് വില്‍ക്കുന്ന യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബൈക്കുകളില്‍ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്.
് ഇവരുടെ ഇര പ്രധാനമായും കോളേജ് വിദ്യാര്‍ഥികളാണ്. കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു.
ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ച് എക്‌സൈസിനും പോലീസിനും പരാതികള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നത്.
"
https://www.facebook.com/Malayalivartha



























