Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ ഗുണ്ടാ നേതാവില്‍ നിന്നു തെറ്റിപ്പിരിഞ്ഞതിലുള്ള ഗുണ്ടാ കുടിപ്പക: തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ് .... പ്രതികള്‍ക്ക് ജീവപര്യന്തം തടവും 1.45 ലക്ഷം പിഴയും, ബാബു 15 വര്‍ഷത്തേക്ക് പുറം ലോകം കാണണ്ടെന്ന് കോടതി,  പ്രതിക്കൂട്ടില്‍ നിന്ന പ്രതികള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തിയാണ് വിധി പ്രസ്താവിച്ചത്, മാവോയിസ്റ്റു വേട്ടക്കുള്ള തണ്ടര്‍ബോള്‍ട്ട് വാനില്‍ പൈലറ്റ് വാഹനങ്ങളുള്‍പ്പെടെ കനത്ത പോലീസ് ബന്ധവസ്സിലാണ് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്

30 MAY 2022 08:50 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കൊടും കുറ്റവാളി ജീവന്‍. എസ്. ബാബു അടക്കമുള്ള രണ്ടു പ്രതികള്‍ക്ക് തലസ്ഥാനത്തെ വിചാരണ കോടതി ജീവപര്യന്തം തടവും 1.45 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.


ക്രൂരവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികള്‍ക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ല. നിരായുധനായ സ്വയരക്ഷയ്ക്കായി പ്രതികരിക്കാന്‍ അവസരം കൊടുക്കാതെ നടന്നു പോകുകയായിരുന്ന യുവാവിനെ പുറകില്‍ നിന്ന് വെട്ടി വീഴ്ത്തിയ പ്രതികള്‍ യാതൊരു ദയവും അര്‍ഹിക്കുന്നില്ല.

ഒന്നാം പ്രതി ജീവന്‍. എസ്. ബാബു പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന് നിരീക്ഷിച്ച് 15 വര്‍ഷത്തേക്ക് ഇയാള്‍ പുറം ലോകം കാണണ്ടെന്ന് ജഡ്ജി കെ. ലില്ലി വിധിന്യായത്തില്‍ വ്യക്തമാക്കി. 15 വര്‍ഷത്തേക്ക് ജീവന് പരോള്‍ നല്‍കരുതെന്നും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

 


യുവാക്കളായ പ്രതികളുടെ പ്രായം , ആശ്രിതര്‍ , മാനസാന്തരത്തിനുള്ള കാലം എന്നിവ കൊലക്കയര്‍ ഒഴിവാക്കി ജീവപര്യന്തം ശിക്ഷയാക്കി ലഘൂകരിക്കാനുള്ള സാഹചര്യങ്ങളായി കോടതി വിലയിരുത്തി.


ജീവപര്യന്തം തടവു ശിക്ഷ കൂടാതെ ഒന്നാം പ്രതി ജീവന്‍ ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയൊടുക്കണം. രണ്ടാം പ്രതി മനോജ് നാല്‍പതിനായിരം രൂപ പിഴയൊടുക്കണമെന്നും അല്ലാത്ത പക്ഷം പ്രതികള്‍ 1.7 വര്‍ഷം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. മാവോയിസ്റ്റു വേട്ടക്കുള്ള തണ്ടര്‍ബോള്‍ട്ട് വാനില്‍ പൈലറ്റ് വാഹനങ്ങളുള്‍പ്പെടെ കനത്ത പോലീസ് ബന്ധവസ്സിലാണ് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്. സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ പ്രതികളെ രക്ഷപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ പ്രതിക്കൂട്ടിന് ഇരുവശവും വയര്‍ലെസ് സെറ്റുള്ള സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥ കാവലിലാണ് വിധി പ്രസ്താവിച്ചത്. കൂടാതെ സിറ്റി ലിമിറ്റിലെ 6 എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ കോടതി പരിസരത്ത് സന്നിഹിതരായിരുന്നു.

പ്രതികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്പായം എ.എ. ഹക്കിം ഹാജരാക്കിയിരുന്നു. പ്രതികളുടെ ജയില്‍ നടത്തയെക്കുറിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ജില്ലാ പ്രൊബേഷന്‍ ഓഫീസറും റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ ഹാജരാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു.. കൊലയ്ക്ക് കൊലയെന്ന പകപോക്കല്‍ പോലെ വധ ശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ വധ ശിക്ഷ ചോദ്യം ചെയ്ത് മനോജ് എന്ന ശിക്ഷാ പ്രതി മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വധ ശിക്ഷയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രാജ്യത്തെ വിചാരണ കോടതികള്‍ക്ക് നല്‍കിയത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (59 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (6 hours ago)

Malayali Vartha Recommends