കിണറ്റിൽ നിന്നും മകളുടെ നിലവിളി ശബ്ദം; ചങ്ക് പിടഞ്ഞ് ഓടിയെത്തിയ അമ്മയും ഉരുണ്ട് മറിഞ്ഞ് മറ്റൊരു കിണറ്റിലേക്ക്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത് അമ്മയ്‌ക്കും മകൾക്കും സംഭവിച്ചത്!

കിണറ്റിൽ നിന്നും മകളുടെ നിലവിളി ശബ്ദം. ചങ്ക് പിടഞ്ഞ് ഓടിയെത്തിയ അമ്മയും നേരെ കിണറ്റിലേക്ക്... അമ്മയും മകളും രണ്ടു കിണറ്റിൽ കിടന്നു ജീവനുവേണ്ടി പിടയുന്നതിനിടയിൽ സംഭവിച്ചത്! സകലരെയും ഞെട്ടിക്കുന്ന സംഭവമാണ് നെടുമങ്ങാട് ഉണ്ടായിരിക്കുന്നത്. അടുത്തടുത്തുള്ള 2 കിണറുകളിലായി വീണു പോയ അമ്മയെയും മകളെയും നെടുമങ്ങാട്ട് അഗ്നിശമന സേന വിഭാഗവും സമീപത്തുണ്ടായിരുന്നവരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ 11.30യോടെ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
പഴകുറ്റി കൊല്ലങ്കാവ് തത്തൻകോട്ട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അപകടത്തിൽ അകപ്പെട്ടത്. അടുത്തടുത്തുള്ള കിണറുകളിലായി ഇവർ വീഴുകയായിരുന്നു. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണു. മകളുടെ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെ വേറൊരു കിണറ്റിലേക്ക് വീണു.
ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചു. എന്നാൽ എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതുമായ കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാൻ ആർക്കും സാധിച്ചില്ല.
ഒടുവിൽ നെടുമങ്ങാട് നിന്ന് അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശിവരാജന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രദീഷ് കിണറ്റിൽ ഇറങ്ങി. റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റിയിരുത്തി.
സമീപത്തുണ്ടായിരുന്ന തൊഴിലാളികളും സേനാംഗംങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വിപിൻ, നിസാം, മനോജ്, അരുൺ, ഹോം ഗാർഡ് അജി, സതീഷ് എന്നിവരാണ്. സബീനയെയും തലയ്ക്ക് പരുക്കേറ്റ ഫൗസിയയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























