Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം. ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട്..' ആരോപണവുമായി മൂർ

30 MAY 2022 09:09 AM IST
മലയാളി വാര്‍ത്ത

പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിജയ് ബാബുവിനെ പിന്തുണച്ച നിലപാട് തിരുത്തി നടന്‍ മൂര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും സുമേഷ് മൂര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിടാണ് ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

'വളരെ മോശം സ്റ്റേറ്റ്മെന്റായി പോയി. അത് ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ്. അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് നോക്കേണ്ടതുണ്ട്. അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം. ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട്,' എന്ന് മൂര്‍ പറഞ്ഞു.

അതോടൊപ്പം തന്നെ വിജയ് ബാബുവിനെതിരായി യുവനടി നല്‍കിയ പീഡന പരാതി വിശ്വസിക്കുന്നില്ല എന്നാണ് മൂർ വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ അവള്‍ക്കൊപ്പമല്ലെന്നും അവനൊപ്പമാണെന്നും മൂര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. നിര്‍മ്മാതാവിനെതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയതിനെയും മൂര്‍ വിമര്‍ശിക്കുകയുണ്ടായി.

കൂടാതെ ഇത് കോടതിയില്‍ നില്‍ക്കുന്ന കേസാണ്. സിനിമയ്ക്ക് അങ്ങനെയൊന്നില്ല, ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടെന്ന് പേരില്‍ ആ സിനിമയില്‍ അഭിനയിച്ചവരെ തള്ളിക്കളയുന്നതില്‍ എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ, ഒരു സ്ഥലത്ത് വച്ച് തന്നെ ഒന്നിലധികം തവണ ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുമ്പോള്‍, അത് ഞാന്‍ വിശ്വസിക്കുന്നില്ല, എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ, അതിന്റെയൊക്കെ പേരില്‍ ഒരു പടത്തിനെ തഴയുക എന്ന് പറയുമ്പോള്‍ എനിക്ക് യാതൊരുവിധ യോജിപ്പുമില്ല. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് അടക്കം ഹോം എന്ന സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഒരു ജനാധിപത്യത്തെ പറയുമ്പോള്‍, ഒരു ഓട്ടത്തിന് നമ്മല്‍ മുന്നില്‍ എത്തുമ്പോള്‍ പുറകിലുള്ളവര്‍ ഉണ്ടായത് കൊണ്ടാണല്ലോ നമ്മള്‍ മുന്നിലെത്തുന്നത്. ഇന്ദ്രന്‍സ് എന്ന നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടിയും ഈ പുരസ്‌കാരം ഡെഡിക്കേറ്റ് ചെയ്യുകയാണ്. കളയിലെ എല്ലാവരും തനിക്ക് തന്നതാണിത്. അതിന്റെ കൂടെ ഇന്ദ്രന്‍സ് ചേട്ടനെയും സ്മരിക്കുന്നു. വിജയ് ബാബുവിനെതിരായ കേസില്‍ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഞാന്‍ അവനൊപ്പമാണ്- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അവള്‍ക്കൊപ്പം ആള്‍ക്കാര് എല്ലാവരും നില്‍ക്കുകയാണ്. അത് ഒരു ട്രെന്‍ഡാണ്. അവനൊപ്പവും ആള്‍ക്കാര് വേണ്ടെ. എന്തായിത് ചന്തയോ. ഇതിന്റെ പേരില്‍ തനിക്ക് വിമര്‍ശനമുണ്ടാകട്ടെ, എനിക്കെതിരെ മീടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ അത് സഹിക്കും. അങ്ങനെയല്ലാതെ ഇപ്പോള്‍ നിവൃത്തിയില്ലല്ലോ.

ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. അപ്പോള്‍ അത് റേപ്പായി, മീടുവായി. ഒരു സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ. ഒരേ സ്ഥലത്ത് അഞ്ചാറുവട്ടം, അല്ലെങ്കില്‍ അമ്പത് വട്ടം പോയി പീഡിപ്പിക്കുകയെന്ന് പറയുമ്പോള്‍, ഒരു വട്ടം പീഡിപ്പിക്കപ്പെടുമ്പോള്‍ ആപ്പോള്‍ തന്നെ പ്രശ്നമാക്കിയാല്‍ പോരെ, എന്തിനാണ് അവിടെ പീഡിപ്പിക്കപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്- എന്നും മൂര്‍ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (44 seconds ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends