Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍

22 JULY 2026 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നടന്ന പുനഃപരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ അനുഭവം പങ്കുവച്ച് പന്‍ഷുല്‍ ബന്‍സാലി. 99.9999 ശതമാനം മാര്‍ക്കോടെയാണ് ഹരിയാന സ്വദേശിയായ പന്‍ഷുല്‍ രണ്ടാംറാങ്ക് സ്വന്തമാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആദ്യം പരീക്ഷ റദ്ദാക്കിയപ്പോള്‍ വലിയ നിരാശ തോന്നിയെങ്കിലും പിന്നീട് അതൊരു അവസരമായി കണ്ടുവെന്ന് പന്‍ഷുല്‍ പറഞ്ഞു. ' പഠിക്കാന്‍ കഴിയുമ്പോള്‍ ഞാന്‍ എന്തിന് പ്രതിഷേധിക്കാന്‍ പോകണം? പകരം വീട്ടിലിരുന്ന് പഠിച്ച് മാര്‍ക്ക് മെച്ചപ്പെടുത്താമെന്നാണ് ഞാന്‍ ചിന്തിച്ചത്' പന്‍ഷുല്‍ വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പന്‍ഷുലിന്റെ വേറിട്ട പ്രതികരണം. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ കെആര്‍ മംഗളം വേള്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പന്‍ഷുല്‍ പുനഃപരീക്ഷയില്‍ 720ല്‍ 715 മാര്‍ക്ക് നേടിയാണ് രണ്ടാംറാങ്ക് നേടിയത്. ആദ്യ പരീക്ഷയില്‍ 706 മാര്‍ക്കായിരുന്നു.

മേയ് 3ന് നടന്ന ആദ്യ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണത്തെ തുടര്‍ന്ന് മേയ് 12നാണ് റദ്ദാക്കിയത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുകയും ജൂലയ് 16ന് ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. 'മുന്‍പത്തെ അതേ പഠനരീതി തുടര്‍ന്നതോടെ മികച്ച വിജയം നേടാനായി. എല്ലാം മറന്ന് ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്ത് സംഭവിച്ചാലും അത് നല്ലതിനായിരിക്കുമെന്ന് ഉറച്ച് വിശ്വസിച്ചു' പന്‍ഷുല്‍ വിശദീകരിച്ചു. അതേസമയം നിലവില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കാന്‍ പന്‍ഷുല്‍ തയ്യാറായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (39 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (46 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (50 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends