തിരുവനന്തപുരത്തെ എൽഎംഎസ് പള്ളിയിൽ വിശ്വാസികൾക്കിടയിൽ വീണ്ടും സംഘർഷം; ഇരുവിഭാഗത്തിൽപ്പെട്ട വിശ്വാസികൾ പള്ളിയിലും പുറത്തുമായി കൂട്ടം ചേർന്ന് നിൽക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്

പ്രതിഷേധങ്ങൾക്കിടയിൽ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം തിരുവനന്തപുരത്തെ എൽഎംഎസ് പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു വിഭാഗം വിശ്വാസികൾക്ക് എതിർപ്പുണ്ട്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും തിരുവനന്തപുരത്തെ എൽഎംഎസ് പള്ളിയിൽ വിശ്വാസികൾക്കിടയിൽ സംഘർഷമുണ്ടായിരിക്കുകയാണ്.
കത്ത്രീഡലായി പ്രഖ്യാപിച്ച് ബിഷപ്പിന്റെ ഭരണത്തിന് കീഴിലാക്കിയതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായിരിക്കുന്നത്. ഇരുവിഭാഗത്തിൽപ്പെട്ട വിശ്വാസികൾ പള്ളിയിലും പുറത്തുമായി കൂട്ടം ചേർന്ന് നിൽക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിക്കപ്പെട്ടത്. കത്ത്രീഡലായി പള്ളിയെ ഉയർത്തുന്നതിൽ ഒരു വിഭാഗം വിശ്വാസികൾക്കുള്ള എതിർപ്പ് ഇപ്പോഴും തുടരുകയാണ്. ഈ വിഷയത്തിൽ രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷമുടലെടുത്തിട്ട് ദിവസങ്ങളായിരിക്കുകയാണ്.
പോലീസെത്തി വിശ്വാസികളെ പിരിച്ചുവിടാൻ ശ്രമിച്ചു . എങ്കിലും ആ ശ്രമം പരാജയത്തിൽ കലാശിക്കുകയായിരുന്നു. ബിഷപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ പള്ളിയിൽ പ്രാർത്ഥനാ യോഗം നടന്നു. അപ്പോഴായിരുന്നു ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി ഉറഞ്ഞു തുള്ളിയത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വിമത വിഭാഗം പ്രതിഷേധം നടത്താൻ ശ്രച്ചു.റോഡ് ഉപരോധിച്ചുള്ള സമരത്തിലാണ് വിമത വിഭാഗം വിശ്വാസികൾ പദ്ധതിയിട്ടത്. എന്നാൽ പോലീസ് ഇതിന് അനുവാദം കൊടുത്തില്ല. എന്നാൽ ഈ പ്രകടനത്തിൽ നിന്നും പിൻമാറില്ലെന്ന് വിമത വിഭാഗം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























