Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സയ്ക്ക ചെലവായത് എട്ടുലക്ഷം...! വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച യുവാവിന് ലക്ഷണങ്ങള്‍ പ്രകടമായത് ഒരുമാസം മുമ്പ്, ആദ്യം കൈകാലുകള്‍ക്ക് തളര്‍ച്ച...ഓര്‍മക്കുറവ്, രോ​ഗം സ്ഥിരീകരിച്ചതോടെ ശ്വാസതടസം മൂലം വെൻ്റിലേറ്ററിലേേക്ക് മാറ്റിലെങ്കിലും ആരോഗ്യ സ്ഥിതി വഷളായി മരണത്തിന് കീഴടങ്ങി...

30 MAY 2022 10:12 AM IST
മലയാളി വാര്‍ത്ത

വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച യുവാവ് വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിത്സയ്ക്കു ചെലവിട്ടത് എട്ടുലക്ഷം രൂപ എന്ന് റിപ്പോർട്ട്.കൂലിപ്പണിക്കാരനായ ജോബിയാണ് മരണത്തിന് കീഴടങ്ങിയത്. ഒരുമാസം മുമ്പാണ് ഇദ്ദേഹത്തിന് പനിയുടെ ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്.ആദ്യം കൈകാലുകള്‍ക്ക് തളര്‍ച്ച, ഓര്‍മക്കുറവ് എന്നിവ അനുഭവപ്പെട്ടു.

മെഡിക്കല്‍ റെക്കോഡ് പ്രകാരം ഏപ്രില്‍ 24 ന് ആണ് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ കൈകാലുകള്‍ക്കു തളര്‍ച്ചയുണ്ടായി. ഇതേത്തുടർന്ന് വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും ഭേദമായില്ല. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

ഇവിടെ നിന്ന് അയച്ച രക്തസാംപിളുകള്‍ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധിച്ചപ്പോൾ 25 ന് വെസ്റ്റ് നൈല്‍ ആണെന്നു സ്ഥിരീകരിച്ചു.ഏപ്രില്‍ 27 ന് ചെമ്പൂത്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയെ ശ്വാസതടസം മൂലം ഏപ്രില്‍ 28 ന് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സാച്ചെലവ് ഏറിയതോടെ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

രക്തസാംപിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇടയ്ക്ക് ആരോഗ്യം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെങ്കിലും പിന്നീട് സ്ഥിതി വീണ്ടും മോശമായി ഇന്നലെ രാവിലെ 9.30 ന് മരണം സംഭവിക്കുകയായിരുന്നു. ജോബിയെ പരിചരിക്കാന്‍ കൂടെനിന്ന രണ്ടുപേര്‍ക്കും പനിയുള്ളതിനാല്‍ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പ്രദേശത്തെ ക്യൂലെക്‌സ് കൊതുകളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്നു കണ്ടെത്താന്‍ സാംപിളുകളും ശേഖരിച്ചു.

ക്യൂലെക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനിക്കു കാരണം. പനി, തലവേദന, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണു ലക്ഷണങ്ങള്‍. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മക്കുറവ് എന്നിവയ്ക്കു കാരണമാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം.

ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (49 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends