കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ പ്രതി പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്; കേസിൽ റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് പി എ നവാസ് ഉൾപ്പടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുവാനിരിക്കുകയാണ്. കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് ജില്ല സെക്രട്ടറി മുജീബിന്റെ മുൻകൂർ ജാമ്യാപേക്ഷ അടക്കം പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുവാനിരിക്കുകയാണ്.
ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ നിലപാട് ഉറ്റുനോക്കുകയാണ് ഏവരും. കേസിൽ ഇതുവരെ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത് മത സ്പർദ്ധ വളർത്താൻ അവസമൊരുക്കി എന്ന കുറ്റത്തിനാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ജനമഹാ റാലിയുടെ മുഖ്യ സംഘാടകൻ കൂടിയാണ് ഇദ്ദേഹം. ആ തരത്തിലും ഇയാൾ കുറ്റക്കാരനായി മാറിയിരിക്കുകയാണ്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കുവാനിരിക്കുകയാണ് പ്രതിയെ. കേസിൽ റിമാൻഡിലുള്ള പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് പി എ നവാസ് ഉൾപ്പടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകുവാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























