നാട്ടുമാവിനെ പൊന്നാട അണിയിച്ച് ആദരിച്ച് പ്രകൃതി സംരക്ഷണ സന്ദേശവുമായി പരിസ്ഥിതി സ്‌നേഹികള്‍

നാട്ടുമാവിനെ പൊന്നാട അണിയിച്ച് ആദരിച്ച് പ്രകൃതി സംരക്ഷണ സന്ദേശവുമായി പരിസ്ഥിതി സ്‌നേഹികള്‍ . ആവശ്യത്തിനും അനാവശ്യത്തിനും നാട്ടിലെ പൗരപ്രമുഖരെയും സംഘടനകളെയും പൊന്നാട അണിയിച്ച് ആഘോഷ മാമാങ്കം നടത്തുന്ന നാട്ടിലാണ് തികച്ചും പുതുമായര്‍ന്നതും അപൂര്‍വവുമായ ഈ ആദരം പരിപാടി നടന്നത്.
ഇന്നലെ താമരശ്ശേരി ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനീഷ്യേറ്റിവിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളിലും മറ്റും അതിജീവന പോരാട്ടം നടത്തുന്ന വൃക്ഷങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് താമരശ്ശേരി ഗാന്ധി പാര്‍ക്കിലെ കിളിച്ചുണ്ടന്‍ മാവിനെ പൊന്നാട അണിയിച്ച് ആദരിച്ചതാണ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ വേറിട്ട കാഴ്ചയായി മാറിയത്.
താമരശ്ശേരി ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനീഷ്യേറ്റീവാണ് കിളിച്ചുണ്ടന്‍ മാവിനെ പൊന്നാട അണിയിച്ച് പ്രകൃതി സ്‌നേഹികള്‍ കൂടെ ഉണ്ടെന്ന് വിളിച്ചറിയിച്ചത്. ചടങ്ങില്‍ വന മിത്ര അവാര്‍ഡ് ജേതാവ് പി.ജെ.തോമസ് പുരയിടത്തില്‍ മുഖ്യാതിഥിയായിരുന്നു. കെ.വി.ജോര്‍ജ്, നൂറ റഷീദ്, മജീദ് ഭവനം, പി.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സമൂഹ ചിത്ര രചനയും നടക്കുകയുണ്ടായി.
ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നേരത്തെ താമരശ്ശേരി ഗാന്ധി പാര്‍ക്കില്‍ വയനാട് ചുരം കാഴ്ചകള്‍ പുനാരവിഷ്‌കരിച്ചും പാര്‍ക്കിനോട് ചേര്‍ന്നുള്ള ലൈബ്രറി മതിലില്‍ യാത്രാനുഭവ കാഴ്ചകള്‍ ചിത്രീകരിച്ചതും വേറിട്ട കാഴ്ചയായി.
https://www.facebook.com/Malayalivartha

























