ക്രൈസ്തവരുടെ പ്രതിനിധിയായി പി സി ജോർജിനെ കാണാനാകില്ല; ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ല; ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകണ്ട; തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസിന്റെ ഈ പ്രസ്താവനകൾ തികച്ചും വ്യക്തിപരമെന്ന് ഓർത്തഡോക്സ് സഭ

വിവാദങ്ങൾക്കിടയിൽ പി സി ജോർജിനെതിരെ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് പ്രസ്താവന നടത്തിയിരുന്നു. ക്രൈസ്തവരുടെ പ്രതിനിധിയായി പി സി ജോർജിനെ കാണാനാകില്ല. പിസി ജോർജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ഏൽപ്പിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആ പ്രസ്താവന തികച്ചും വ്യക്തിപരമെന്ന് ഓർത്തഡോക്സ് സഭ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
മാർ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ല. അദ്ദേഹം അന്ന് വിമർശിച്ചത് ഇങ്ങനെയാണ് ''നർകോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണ് ഉള്ളത്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്.
കോൺഗ്രസും ഇടത് പക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
https://www.facebook.com/Malayalivartha

























