Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുരുവായൂരില്‍ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന് 2.67 കിലോഗ്രാം സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയില്‍... കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ....

30 MAY 2022 10:57 AM IST
മലയാളി വാര്‍ത്ത

പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന് 2.67 കിലോഗ്രാം സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ .

കവര്‍ച്ച നടന്ന് 18 ദിവസത്തിനുള്ളിലാണ് പ്രതി പോലീസ് വലയിലായത്. കവര്‍ച്ച നടന്ന വീട്ടില്‍ വിരലടയാളംപോലും അവശേഷിപ്പിക്കാതെയാണ് പ്രതി കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഗുരുവായൂര്‍ എസിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്.

 



തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടില്‍ മേയ് 12 ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്. ബാലനും ഭാര്യ രുഗ്മിണിയും കൊച്ചുമകന്‍ അര്‍ജുനും തൃശൂരില്‍ സിനിമയ്ക്കു പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. . ഡ്രൈവറെയും കൂട്ടിയാണ് ഇവര്‍ സിനിമയ്ക്കു പോയിരുന്നത്. രാത്രി 9.30ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.

വീടിനു പിന്‍വശത്തു കൂടി മുകള്‍ നിലയിലെത്തിയ മോഷ്ടാവ് വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്തു കയറിയത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. രാത്രി 7.20 നും 8.30 നും ഇടയില്‍ കവര്‍ച്ച നടത്തി ഇരുച്ചക്രവാഹനത്തില്‍ പ്രതി രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നെങ്കിലും ഇതില്‍ പ്രതിയുടെ ചിത്രങ്ങള്‍ വ്യക്തമായിട്ടുണ്ടായിരുന്നില്ല.

 



പ്രതി പോയ വഴികളിലുള്ള സിസിടിവി കാമറകള്‍ മുഴുവന്‍ പോലീസ് പരിശോധിക്കുകയുണ്ടായി. സമാനമായ മോഷണ കേസുകള്‍ പരിശോധിച്ചതില്‍ നിന്ന് ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടില്‍ ഇയാള്‍ കവര്‍ച്ചയ്ക്കു ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയും ഇവിടുത്തെ ദൃശ്യങ്ങളില്‍ ആളെ കൂടുതല്‍ വ്യക്തമായി അറിയാനും സാധിച്ചു. ഷാഡോ പോലീസടക്കം മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (49 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends