കൊടുങ്ങല്ലൂരില്‍ പുഴയില്‍ ചാടിയ ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി...സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ മുഹമ്മദ് വാഹനം പാലത്തിലുപേക്ഷിച്ച് ഹെല്‍മറ്റ് ഊരി മാറ്റാതെ പുഴയിലേക്ക് ചാടുകയായിരുന്നു

കൊടുങ്ങല്ലൂരില്‍ പുഴയില്‍ ചാടിയ ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി...സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ മുഹമ്മദ് വാഹനം പാലത്തിലുപേക്ഷിച്ച് ഹെല്‍മറ്റ് ഊരി മാറ്റാതെ പുഴയിലേക്ക് ചാടുകയായിരുന്നു.
എറിയാട് ആറാട്ടുവഴി കറുകപ്പാടത്ത് പുതിയ വീട്ടില്‍ മുഹമ്മദിന്റെ (54) മൃതദ്ദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പകലാണ് ഇദ്ദേഹം പുല്ലൂറ്റ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
കൊടുങ്ങല്ലൂര്‍ അഗ്‌നി രക്ഷാ സേനയും മത്സ്യത്തൊഴിലാളികളും അഴീക്കോട് കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തരും ഇന്നലെ രാത്രി വരെ വലവിരിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ പത്തോടെ രക്ഷാപ്രവര്‍ത്തകരുടെ തിരച്ചിലിനിടെ ചാടിയ സ്ഥലത്ത് നിന്ന് മുക്കാല്‍ കിലോമീറ്റര്‍ വടക്ക് മാറിയാണ് മൃതദ്ദേഹം കണ്ടത്.തിങ്കളാഴ്ചയും അഴീക്കോട് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പുഴയിലിറങ്ങിയിരുന്നു. കൂടെ അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്‌ക്യൂ ബോട്ടും, ഹോട്ട് റോഡ് ആംബുലന്‍സ് സര്‍വീസും രംഗത്തുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























