Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ച് മകനുമായി ചെന്ന് പെട്രോൾ വാങ്ങി; കിടപ്പ് മുറിയിലെത്തി കട്ടിലിൽ കിടക്കുകയായിരുന്ന ഭാര്യയുടെ മെത്തയ്ക്ക് ചുറ്റും പെട്രോൾ ഒഴിച്ച് തീ കൊളുത്തി; വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; നിസ്സാരമൊരു 'ചെളി' കൊലപാതകത്തിന് കാരണമായി; പ്രതിയെ കുടുക്കിയത് ആ വെളിപ്പെടുത്തൽ

30 MAY 2022 12:23 PM IST
മലയാളി വാര്‍ത്ത

പൂയപ്പള്ളിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പൂയപ്പള്ളി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജുവാണ് (56) അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജുവിന്റെ ഭാര്യ അന്നമ്മ (52) പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈ.എസ്.പിക്കും പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ 10ന് വൈകിട്ട് ആറുമണിയോടെ അന്നമ്മയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 18ന് രാവിലെ മരിക്കുകയായിരുന്നു.

ഒടുവിൽ ഭർത്താവ് പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് മുമ്പാകെ അന്നമ്മ കൈയബദ്ധമെന്ന മൊഴിയാണ് കൊടുത്തത്. പക്ഷേ ആശുപത്രിയിൽ നോക്കാനെത്തിയ സഹോദരിമാരോട് ബിജു പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പറയുകയും ചെയ്തു .

അന്നമ്മയും ബിജുവും മൂന്ന് വയസുള്ള ചെറുമകനും ബിജുവിന്റെ ഓട്ടോയിൽ കൊല്ലം ക്ഷേമനിധി ഓഫീസിൽ പോയതിന്റെ അന്നാണ് ഈ സംഭവം നടന്നിരിക്കുന്നത്. തിരിച്ചെത്തിയപ്പോൾ വൈകുന്നേരം അഞ്ചരയായി. ആ സമയം മഴ ഉണ്ടായിരുന്നു. വീടിന്റെ ടെറസിൽ കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലിൽ നിന്ന് ചവിട്ടുപടിയിൽ ചെളി പറ്റിയിരുന്നു.

ഈ കാര്യത്തിൽ അവർക്കിടയിൽ ബഹളമുണ്ടായി. എന്നാൽ തനിക്ക് നല്ല ക്ഷീണമുണ്ടെന്നും കുറച്ച് നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്നും അന്നമ്മ പറഞ്ഞു. പക്ഷേ ഉടൻ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബിജു ചെറുമകനെയും കൂട്ടി ഓട്ടോറിക്ഷയിൽ പോകുകയും ചെയ്തു. എന്നാൽ തിരിച്ച് പെട്രോളുമായി വന്ന ബിജു കിടപ്പ് മുറിയിലെത്തി. കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്ക് ചുറ്റും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഈ കാര്യങ്ങൾ ബിജു വെളിപ്പെടുത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്റെ മേൽനോട്ടത്തിൽപൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതത്വത്തിൽ എസ്.ഐ സജി ജോൺ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പമ്പ് ജീവനക്കാരും സംഭവ ദിവസം ഇയാൾ കുപ്പിയിൽപെട്രോൾ വാങ്ങി പോയതായി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ബിജുവിന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് സംഭവത്തിന് പിന്നിലെ നിഗൂഢതകൾ പൊളിച്ചടുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (48 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (58 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends