Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം വിജയ് ബാബു മടങ്ങേണ്ടത് ഇന്ന്! വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലേക്കു മടങ്ങുന്ന കാര്യത്തിൽ അവ്യക്തത...

30 MAY 2022 12:27 PM IST
മലയാളി വാര്‍ത്ത

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ, വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലേക്കു മടങ്ങുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം തന്നെ ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം വിജയ് ബാബു ഇന്നാണു മടങ്ങിയെത്തേണ്ടത്.

എന്നാൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമാണു വിമാനടിക്കറ്റെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം എന്നത്. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതിനു പുറമേ തന്നെ വിജയ്ബാബുവിനെതിരെ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിൽ നിൽക്കുകയാണ്.

കൂടാതെ ഈ സാഹചര്യത്തിൽ വിജയ്ബാബുവിനെ വിമാനത്താവളത്തിൽ വച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാൻ നിയമതടസ്സമില്ല എന്നതും ഉണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റിനു വഴങ്ങാൻ തയാറല്ലെങ്കിൽ വിജയ്ബാബു ഇന്നു നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനാണു സാധ്യത എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം പീഡന കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയുണ്ടായി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിക്കുകയും ചെയ്തു. ഇതേതുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (2 minutes ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (8 minutes ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (17 minutes ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (38 minutes ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (1 hour ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (1 hour ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (1 hour ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (4 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (5 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (5 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (5 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (5 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (5 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ വിവാദ അനൗൺസ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി  (5 hours ago)

Malayali Vartha Recommends