മദ്യപിച്ചയാൾ സമീപത്ത് വന്നിരുന്ന് ശല്യം ചെയ്യലും അസഭ്യം പറച്ചിലും; ബസിൽ നിന്നിറങ്ങി പോയി യുവതിയെ നോക്കി പറഞ്ഞ ആ ഡയലോഗ്; ക്ഷമക്കെട്ട് യുവതി ബസിൽ നിന്ന് ഇറങ്ങി മദ്യപാനിയെ നിലത്തിട്ട് ചവിട്ടക്കൂട്ടി; വീഡിയോ വൈറൽ

ബസ്സിൽ അടുത്ത് വന്നിരുന്നു ശല്യം ചെയ്യലും തെറി വിളിയും. യുവാവിനെ നിലത്തിട്ട് ചവിട്ടി കൂട്ടി യുവതിയുടെ പ്രതികാരം. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. സംഭവം ഇങ്ങനെ : വയനാട് പനമരം സ്വദേശി സന്ധ്യയാണ് ശല്യം ചെയ്ത മദ്യപാനിയെ സ്വയം നേരിട്ടത്. .വേങ്ങാപ്പള്ളിയിലേക്ക് പോകാൻ നാലാം മൈലിൽ നിന്നായിരുന്നു സന്ധ്യ ബസിൽ കയറിയത്.
ഇതിനിടെ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ ബസ് നിർത്തി. അപ്പോഴാണ് മദ്യപിച്ചയാൾ സന്ധ്യയുടെ അടുത്ത് വന്നത് . കുറച്ചുസമയം കഴിഞ്ഞപ്പോൾ സംസാരിച്ച് ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ പിറകിലെ ഒഴിവുള്ള സീറ്റിലേക്ക് മാറിയിരിക്കാൻ സന്ധ്യ ആവശ്യപ്പെട്ടു.മദ്യപാനി മാറാതായതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം പറയുകയായിരുന്നു . കണ്ടക്ടർ വന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതോടെ ഇയാൾ സന്ധ്യയുടെ സമീപത്ത് നിന്നും എഴുന്നേൽക്കാൻ തയ്യാറായി.
എന്നാൽ എഴുന്നേറ്റ് പോകുന്നതിനിടയ്‌ക്ക് സന്ധ്യയെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. സ്റ്റാൻഡിൽ നിന്ന് ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ സന്ധ്യയുടെ അടുത്തെത്തി വീണ്ടും മോശമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ സന്ധ്യയെ സ്പർശിച്ച് ‘ സുന്ദരീ നിന്നെ ഞാൻ കൊണ്ടോകും’ എന്ന് പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
ഇതോടൊണ് ക്ഷമ പോയ സന്ധ്യ ബസിൽ നിന്ന് ഇറങ്ങി മദ്യപാനിയെ കൈകാര്യം ചെയ്തത്. രൂക്ഷമായ ഭാഷയിൽ മറുപടി കൊടുത്ത സന്ധ്യ മദ്യപാനിയെ തല്ലുകയും ചെയ്തു. ബസിലുണ്ടായിരുന്ന സ്ത്രീകൾ ശക്തമായി പിന്തുണച്ചു .സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സന്ധ്യക്ക് അഭിനന്ദ പ്രവാഹമാണ്
https://www.facebook.com/Malayalivartha

























