Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; വിദേശത്ത് നിന്നും എത്തിയ കുന്ദമംഗലം സ്വദേശിയായ യാസിറിനെ തട്ടിക്കൊണ്ട് പോയത് സ്വർണക്കടത്ത് സംഘമാണെന്ന് പോലീസിന്റെ നിഗമനം! പിന്നാലെ വിട്ടയച്ചു

30 MAY 2022 01:59 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തി വയനാട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചതായി റിപ്പോർട്ട്. കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് സംഘം വിട്ടയച്ചത്. വിദേശത്ത് നിന്നും എത്തിയ ഇയാളെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രിയാണ് യാസിറിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതായി വിവരം ലഭിച്ചത്. വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഇയാൾ നേരെ വയനാട്ടിലേക്ക് പോകുകയാണ് ചെയ്തത്. ഇതിനിടെ താമരശ്ശേരി ചുരത്തിലെത്തിയപ്പോഴാണ് ഇയാളെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. എന്നാൽ സംഭവ സമയം അതുവഴി പോയ ലോറി ഡ്രൈവർ ആണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യാസിർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തുകയുണ്ടായി.

അതോടൊപ്പം തന്നെ വിദേശത്ത് നിന്നും എത്തിയ ഇയാളുടെ പക്കൽ സ്വർണം ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം എന്നത്. ഈ സ്വർണം വയനാട്ടിലെ മറ്റൊർക്കോ ഇയാൾ കൈമാറാൻ ശ്രമിക്കുകയാണ് ചെയ്തത്. ഇതിനിടെയാണ് സ്വർണക്കടത്ത് സംഘം ഇയ്യാളെ തട്ടിക്കൊണ്ട് പോയത്. സ്വർണം തിരികെ വാങ്ങിയ ശേഷം ഇയാളെ വിട്ടയയ്ക്കുകയുണ്ടായി. സംഭവത്തിൽ പരാതിയില്ലെന്നാണ് യാസിർ പോലീസിനോട് ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സൂചനകൾക്ക് ബലമേറുകയാണ്.

അതേസമയം സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെയാണ് വയനാട്ടിലേക്ക് യാത്ര ചെയ്തതെന്നാണ് ദുരൂഹതയുണ്ടാക്കിയിരുന്നത്. ഈ യാത്രക്കിടെയാണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു.

ഇത്തരത്തിൽ സ്വർണം കൊടുത്തുവിട്ട ആളുകള് തന്നെ പിന്തുടര്‍ന്നെത്തി സ്വര്‍ണ്ണം തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്ലെന്നുമാണ് യാസിർ പോലീസിനോട് പറയുന്നത്. അതിനാൽ തന്നെ നിലവിൽ പോലീസ് കേസ് എടുത്തിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (5 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (1 hour ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (2 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (2 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (3 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (3 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (4 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (4 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (4 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (5 hours ago)

Malayali Vartha Recommends