പിണറായിക്ക് ഓശാനപാടിയ തൃശ്ശൂര്‍ ഭദ്രാസനാധിപനെ പഞ്ഞിക്കിട്ട് പിസിയും കാസയും നിങ്ങളും നികൃഷ്ട ജീവി തൃശ്ശൂര്‍ ഭദ്രാസനാധിപന് കൊട്ടുമായി ഓര്‍ത്തഡോക്‌സ് സഭയും

ക്രിസ്ത്യാനികളുടെ അട്ടിപ്പേറവകാശം തനിക്കാണെന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഭദ്രാസനം അധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഒരു പരാമര്‍ശം നടത്തിയത്. കേരളത്തിലെ സംഭവ വികാസങ്ങളില്‍ തികച്ചും വ്യക്തിപരമായ പരാമര്‍ശം സഭയുടെ മൊത്തം അഭിപ്രായമാണെന്ന തരത്തില്‍ അവതരിപ്പിക്കാന്‍ നോക്കുകയായിരുന്നു ഭദ്രാസനം അധിപന്‍. ബിജെപി തോളിലേറ്റി നടക്കുന്ന പിസി ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ടെ ആവശ്യമില്ല. പി സി ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയും അല്ല. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി സി ജോര്‍ജിനെ ആരും ഏല്‍പ്പിച്ചിട്ടില്ല. കത്തോലിക്കാസഭാ നേതൃത്വം ലവ്ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാല്‍പര്യം മൂലമാണ് എന്നാണ് ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനം അധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം. ഇതിനുള്ള പിയിയുടെയും കാസയുടെയും മറുപടിയാണ് ഇനി പറയാമന്‍ പോകുന്നത്
ആദ്യം പിസിയുടെ മറുപടി. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനം അധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിന് മറുപടിയുമായി പിസി ജോര്‍ജ്. പിതാക്കന്മാര്‍ക്കെതിരെ താന്‍ ഒരിക്കലും മോശമായി സംസാരിക്കാറില്ല. അദേഹം പിണറായിയെ അനുകൂലിക്കുന്ന ആള്‍ ആയതുകൊണ്ടാകാം അങ്ങനെ പ്രതികരിച്ചത്. പക്ഷെ പിണറായിക്ക് മാര്‍ മിലിത്തിയോസും നികൃഷ്ട ജീവിയാണെന്ന കാര്യം അദേഹം ചിന്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
വെള്ളാപ്പള്ളി തെറ്റിദ്ധാരണയുടെ പുറത്താണ് സംസാരിക്കുന്നത്. ആര്‍ ശങ്കറിന് ശേഷം സമുദായത്തെ സംഘടിപ്പിച്ച നേതാവാണ് അദേഹമെന്നും പിസി ജോര്‍ജ് പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന ചില സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ഇടപെടിക്കാനാണ് ശ്രമിക്കുന്നത്. അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പിസി വ്യക്തമാക്കി.
അതുപോലെതന്നെ പിസി ജോര്‍ജിനെതിരെ രംഗത്തുവന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെതിരെയുള്ള ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്റെ വിമര്‍ശനം ഇങ്ങനെ.
കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പാലാ ബിഷപ്പ് ചിവ സത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അദേഹത്തിനെതിരെ രംഗത്തുവന്നയാളാണ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. അതിനാല്‍ താങ്കളില്‍ നിന്നും ഈ വാക്കുകള്‍ ഈ സമയത്ത് പുറത്തുവന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. കേരള ക്രിസ്ത്യാനികളുടെ മാര്‍പ്പാപ്പ ചമയാന്‍ വരേണ്ടെന്നും കാസാ പറഞ്ഞു.
ഏതെങ്കിലും ഒരു പൊതുശത്രുവിനെതിരെ എന്നൊക്കെ ക്രിസ്ത്യാനികള്‍ സംഘടിക്കുന്നുവോ അന്നൊക്കെ ഈ അവതാരം രംഗപ്രവേശം ചെയ്യും. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസും ഇതേ ഗണത്തില്‍പ്പെട്ടായാളാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം കാര്യം പറയുവാന്‍ മിലിത്തിയോസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. താങ്കള്‍ പഴയ താങ്കളായിരിക്കും പക്ഷേ വിശ്വാസികള്‍ പഴയ വിശ്വാസികളല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കാസാ പറഞ്ഞു.
അതായത് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നടത്തിയ എല്ലാ പരാമര്‍ശങ്ങളെയും തള്ളിക്കൊണ്ടാണ് കാസയും പിസിയും രംഗത്തു വന്നിരിക്കുന്നത് മതതീവ്രവാദി ശക്തികളെ വെള്ളപൂശുന്ന നിലപാട് എടുക്കുന്ന തൃശ്ശൂര്‍ ഭദ്രാസനാധിപനെ ഓര്‍ത്തഡോക്‌സ് സഭ ഇതിനു മുമ്പ് തള്ളി പറഞ്ഞിരുന്നു.
മാത്രമല്ല പിസി ജോര്‍ജിനെതിരെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന പൂര്‍മമായും തള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയും രംഗത്തുവന്നിട്ടുണ്ട്. പ്രസ്താവന അദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇതു സഭയുടെ നിലപാട് ആയി വ്യാഖ്യാനിക്കരുതെന്നും സഭയുടെ ഔദ്യോഗികമായി പുറത്തിറക്കി പ്രസ്താവനയില്‍ അറിയിച്ചു. മതതീവ്രവാദി ശക്തികളെ വെള്ളപൂശുന്ന നിലപാട് എടുക്കുന്ന തൃശ്ശൂര്‍ ഭദ്രാസനാധിപനെ ഓര്‍ത്തഡോക്‌സ് സഭ നേരത്തെയും തള്ളി പറഞ്ഞിരുന്നു.
ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ വിശ്വാസ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
തീവ്രവാദ ശക്തികള്‍ക്കെതിരെ സമുദായം ഒരുമിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ മുന്നറിയിപ്പ് നല്‍കി. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാം.
ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ്രൈകസ്തവര്‍ മാറണമെന്നും അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണ്. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ്രൈകസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ല. യേശുവിന്റെ മുന്നില്‍ മാത്രമേ തല കുനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























