കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി.
മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കാനായി നിര്‍ദേശിച്ച് കോടതി ജൂണില്‍ ഇടക്കാല ഉത്തരവിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചിക്കുകയും ചെയ്തിരുന്നു. പൊലീസ് സംരക്ഷണം വേണെമെങ്കില്‍ നേരിട്ടോ രേഖാമൂലമോ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ കക്ഷിയായ എറണാകുളം സെന്‍ട്രല്‍ പൊലീസിനെയാണ് പെണ്‍കുട്ടി അപേക്ഷയുമായി സമീപിച്ചത്. ഹര്‍ജി 28ന് പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha
























