മെട്രോയില്‍ സ്‌ഫോഡനം! നടപടി എടുക്കാത്ത പിണറായി ചെവിക്ക് പിടിച്ച് അമിത്ഷാ കേന്ദ്ര ഏജന്‍സി കേരളത്തില്‍

മെട്രോയുടെ മുട്ടം യാര്‍ഡില്‍ ബോംബ് ഭീഷണി കേരളാ പോലീസിന്റെ സുരക്ഷയെ പുഷ്പം പോലെ മറികടന്ന്. സ്‌ഫോഡനം നടത്തും എന്ന ഭീഷണി സന്ദേശം എഴുതി വച്ചിട്ടും കേരളാ സര്‍ക്കാരിന് ഒരു കുലുക്കവും ഇല്ല. ഇതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍ വച്ച് പിണറായിയും പോലീസും പന്താടുകയാണ് എന്ന വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഭീഷണി മുഴക്കിയവരുടെ മുഖം അടക്കം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടും അവരെ ഇതുവരെ കണ്ടെത്താനോ ഏതെങ്കിലും ഭീകര സംഘടനകളാണോ ഇതിനു പിന്നില്‍ എന്ന നിഗമനത്തിലെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയാണ്. മേയ് 26 നടന്ന സംഭവത്തില്‍ ഒരു അന്വേഷണ മികവും ഉണ്ടാകാത്തതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കേന്ദ്ര ഏജന്‍സികളും കേരളാ പോലീസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്..
അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡില്‍ അതിക്രമിച്ച് കയറിയാണ് അജ്ഞാതര്‍ ഭീഷണിസന്ദേശം എഴുതിയത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു. ഇതില്‍ മെട്രോ ബോഗിയില്‍ സന്ദേശം എഴുതിയത് രണ്ടു പേരാണെന്ന കാര്യം പോലീസ് വ്യക്തമാക്കി. പക്ഷേ ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ രണ്ടു പേരുടെയും മുഖം വളരെ കൃത്യമായിതന്നെ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് തന്നെയാണ് പറയുന്നത്. എന്നാല്‍ അതു കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. മേയ് 26നാണ് ഈ സംഭവം നടക്കുന്നത്. ബോട്ടില്‍ സ്‌പ്രേ ഉപയോഗിച്ചാണ് ഇവര്‍ ബോഗിയില്‍ ഭീഷണിസന്ദേശങ്ങള്‍ എഴുതിയിരുന്നത്. ആ സന്ദശം ഇങ്ങനെയാണ് സ്‌ഫോടനം, ആദ്യത്തേത് കൊച്ചിയില്‍, യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 'പമ്പ' എന്നു പേരുള്ള ട്രെയിന്റെ ബോഗിയിലാണ് ഇവര്‍ ഭീഷണി സന്ദശം എഴുതിയിരിക്കുന്നത്.
ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പവും ഈ ഭീഷണി ഏഴുതിയിട്ടുണ്ട്. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നതുകൊണ്ടു തന്നെ ഈ ട്രെയിനിന്റെ സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ മെട്രോ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്ന വിവരമാണ് ലഭിച്ചതെങ്കിലും. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി അവരെ പിടികൂടാനോ അവരെ സംബന്ധിച്ച സൂചനകള്‍ ലഭ്യമാക്കാനോ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല.
എറണാകുളം ആലുവ റൂട്ടില്‍ മുട്ടം സ്‌റ്റേഷനും അമ്പാട്ടുകാവ് സ്‌റ്റേഷനും ഇടയിലാണ് 45 ഏക്കറിലുളള മുട്ടം മെട്രോ യാര്‍ഡപള്ളത്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച് ദിവസവും പരിശോധനകള്‍ നടത്താറുണ്ട്. ഈ യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടുണ്ട്. മതില്‍ കെട്ട് മാത്രമല്ല അതിനു മുകളില്‍ വലിയൊരു കമ്പി വേലിയുമുണ്ട്. അതുപോലെ തന്നെ യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സായി രണ്ട് ഫഌറ്റുകളുമുണ്ട്. ഇവിടങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് ഇതെല്ലാം മറികടന്നാണ് രണ്ടുപേര്‍ അതിക്രമിച്ച് യാര്‍ഡിലെത്തി ഭീക്ഷണി സന്ദേശം എത്തിയത്. ഇവര്‍ തീവ്രവാദികളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പോലും കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന വിവരം മാത്രമാണ് ലഭിക്കുന്നത്. എന്തായാലും സംഭവത്തില്‍ യു.എ.പി.എ. ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം. അതീവ സുരക്ഷാ മേഖലയായ മെട്രോ യാര്‍ഡില്‍ കടന്ന് ഭീഷണിസന്ദേശം എഴുതിയ സംഭവം കേരളാ പോലീസിന്റെ പിടിപ്പ്‌കേടായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം തന്നെ സംഭവത്തില്‍ ഇടപെടുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് കൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ആഭ്യന്തരമന്ത്രാലയവും കേന്ദ്ര ഏജന്‍സികളും പോലീസിനോട് സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























