'ദുര്‍ഗാവാഹിനി' റാലിയില്‍ കുരുപൊട്ടിയ പോപ്പുലര്‍ ഫ്രണ്ടും നടപടിഎടുത്ത പിണറായിയും ചമ്മി നാറി; അത് ഡമ്മി വാള്‍

തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതിയായിരുന്നു എങ്കിലും. സ്വമേധയാ കേസെയുത്തതാണെന്നാണ് പൊലീസ് നല്‍കി വിശദീകരണം. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നു എന്ന രീതിയിലാണ് പോലീസും കേസെടുത്തിരിക്കുന്നത്.
ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഒരു അന്വേഷണം പോലും നടത്താതെ എന്താണ് സംഭവിച്ചത് എന്നുപോലും അറിയാതെ ചാടിക്കേറി കേസെടുക്കുകയായിരുന്നു പിണറായി പോലീസ്. പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇനവിടെ പൊളിഞ്ഞത്. ആര്യങ്കോട് പൊലീസ് സ്വമേധയാ കേസെടുത്തതു എന്നതാണ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം. നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതീ വിദ്യാലയത്തിലാണ് ഈ വിശ്വഹിന്ദു പരിഷത്തിന്റെ ദുര്‍ഗ്ഗാവാഹിനി ശൗരി പ്രശിക്ഷണ്‍ വര്‍ഗ്ഗ് നടന്നത്. 15 മുതല്‍ 23 വരെയായിരുന്നു പരിപടി. ഇതോടനുബന്ധിച്ച് 22 ന് നടന്ന ദുര്‍ഗ്ഗാവാഹിനി പഥസഞ്ചലനമാണ് പരാതിക്ക് ഈ ആധാരം. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും ഈ പരാതിയെ. അപ്രസക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പഥസഞ്ചലനത്തിനെതിരെ കേസെടുത്ത സംഭവത്തില്‍ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി. വിശദീകരണം നല്‍കിയതോടെയാണ്. മുറവിളി കൂട്ടിയ പോപ്പുലര്‍ ഫ്രണ്ടും കേസെടുത്ത പിണറായി പോലീസും ചമ്മി നാറുന്നത്. ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനാണ് കേസ് എടുത്തതെന്നും വിജി തമ്പി ആരോപിച്ചു. ഡമ്മി വാളുകളാണ് പദസഞ്ചലനത്തിന് ഉപയോഗിച്ചത്. ഇവ ഹാജരാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരെ ഉയര്‍ന്ന ജനരോഷത്തെ പ്രതിരോധിക്കാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പഥസഞ്ചലനത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ കേസെടുത്തുവെന്നും അതുകൊണ്ടു തന്നെ ഈ പരിപാടിക്കെതിരെയും കേസെടുക്കണമെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്ര ഇസ്ലാമിക സംഘടനകളുടെയും ആവശ്യം. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫത്ഹുദ്ദീന്‍ റഷാദി ഉള്‍പ്പെടെയുളളവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
എല്ലാവര്‍ഷവും ദുര്‍ഗ്ഗാ വാഹിനിയുടെ നേതൃത്വത്തില്‍ ശിബിരം നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ശാരീകമായും മാനസികമായും ആത്മവിശ്വാസവും കരുത്തും പകരാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി പതിവായി നടക്കുന്ന പഥസഞ്ചലനമാണ് ഇക്കുറി വിവാദമാക്കിയത്. ഇതെല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെയും സിപിഎമ്മിന്റെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി സംഭവിച്ചതാണ്.
സിപിഎം പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയിലെന്ന് വി.ഡി സതീശനും ആരോപിച്ചു. തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചിന് അനുമതി നല്‍കിയത്. മുന്‍ മന്ത്രിമാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വര്‍ഗീയ കക്ഷികളെ അഴിഞ്ഞാടാന്‍ അനുവദിയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന്റെ വോട്ട് കൂടുമെന്നും വലിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കള്ളവോട്ട് ചെയ്യുന്നത് സിപിഎം ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുഡിഎഫിനു വോട്ട് വര്‍ദ്ധിക്കും. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ചാല്‍ അത് കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായതിനെക്കാള്‍ കൂടിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മോശമായതിനാല്‍ അതിനെ അതിജീവിക്കുന്നതിനായുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha

























